-
മനാമ: പ്രായം തളര്‍ത്താത്ത മധുരശബ്ദത്തിനുടമയും ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാ മങ്കേഷ്‌കര്‍ എന്ന് ജമാല്‍ കൊച്ചങ്ങാടി പറഞ്ഞു. സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കദളി കണ്‍കദളി എന്ന പേരില്‍ സംഘടിപ്പിച്ച ലതാ മങ്കേഷ്‌കര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലതാ മങ്കേഷ്‌കര്‍ ജീവിതവും സംഗീതവും എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയായ ജമാല്‍ കൊച്ചങ്ങാടി. നാല്‍പ്പതുകളില്‍ സിനിമയിലേക്ക് കടന്നു വന്ന അവര്‍ക്ക് ഉച്ചാരണശുദ്ധിയോടെ മാത്രമേ പാടാവു എന്ന കാര്യത്തില്‍ നിര്‍ബന്ധമായിരുന്നു. 36 ഭാഷകളിലായി നാല്പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച അനശ്വര ഗായിക തനിക്ക് വഴങ്ങാത്ത ഭാഷയില്‍ പാടേണ്ടതില്ല എന്ന നിലപാടുകാരി കൂടിയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണതക്കു വേണ്ടിയുള്ള ദൃഢ നിശ്ചയം അതാണ് ലതാ മാജിക് എന്ന് അധ്യക്ഷ പ്രഭാഷണം നടത്തിയ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പൂവാര്‍ പറഞ്ഞു.
ലതാ മങ്കേഷ്‌ക്കറുടെ നിര്യാണത്തത്തോടെ ഒരു സംഗീത സപര്യ ആണ് അവസാനിക്കുന്നത് എന്ന് തുടര്‍ന്ന് സംസാരിച്ച ഗായകനും റേഡിയോ ജോക്കിയുമായ അജിത് കുമാര്‍ പറഞ്ഞു. ബോളിവുഡിലെ പുരുഷാധിപത്യത്തെ തകര്‍ത്ത് രാജ്യന്തര തലത്തില്‍ ജനങ്ങളെ സംഗീതത്തിലൂടെ കൂട്ടിച്ചേര്‍ക്കാന്‍ ലതാജിക്ക് കഴിഞ്ഞു എന്ന് ജമാല്‍ ഇരിങ്ങല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശ്രോതാക്കളോട് ആത്മാര്‍ത്ഥതയും ഉത്തരവാദിത്വ ബോധവും ഉള്ള ഗായികയായിരുന്നു ലതാ മങ്കേഷ്‌കര്‍ എന്ന് തുടര്‍ന്ന് സംസാരിച്ച ഫിറോസ് തിരുവത്ര പറഞ്ഞു. അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യന്‍ എന്ന വികാരത്തെ ഒന്നിപ്പിക്കുന്നതാണ് ലതാ മങ്കേഷ്‌കറുടെ നാദസ്വരം എന്ന് അനീഷ് നിര്‍മല്‍ ചൂണ്ടിക്കാട്ടി. സംമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിജിന ആഷിക്, സുധി പുത്തന്‍വേലിക്കര, ജമീല അബ്ദുറഹ്മാന്‍, സുനില്‍ ബാബു, ഉമ്മു അമ്മാര്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു സംസാരിച്ചു.
സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി. എം. മുഹമ്മദലി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ഗഫൂര്‍ മൂക്കുതല നന്ദിയും പറഞ്ഞു കെ. ഇര്‍ഷാദ് നിയന്ത്രിച്ച അനുസ്മരണ യോഗത്തില്‍ അജിത് കുമാര്‍, മരിയ ജോണ്‍സണ്‍, അനാന്‍ ഹജീദ്, ഷഹനാസ്, ഫസലു റഹ്മാന്‍ എന്നിവര്‍ അനുസ്മരണ ഗാനം ആലപിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..