
-
റിയാദ്:സേഷ്യല്‍ ഫോറം ഇടപെടലിനെ തുടന്ന് മൂന്നുമാസമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീന്‍ (49)നാടണഞ്ഞു.16 വര്‍ഷമായി റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഇദേഹം. മൂന്നു മാസം മുമ്പ് ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതിനെ തുടന്നുണ്ടായ മാനസിക വിഷമത്താല്‍ സ്ട്രോക്ക് വരികയും തുടര്‍ന്ന് പക്ഷാഘാതം പിടിപെട്ട് ശുമേസി ഹോസ്പിറ്റലില്‍ ചികിത്സയിലാവുകയായിരുന്നു.
പരസഹായം കൂടാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത ഇദ്ദേഹത്തിന്റെ അവസ്ഥ അദ്ദേഹത്തിന്റെ ബന്ധുവായ നുജൂം കടയ്ക്കല്‍ സോഷ്യല്‍ ഫോറം പ്രവര്ത്തകന് സുലൈമാന്‍ റജീഫ് മുഖാന്തരം സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുനീബ് പാഴൂരിന്റെ ശ്രദ്ധയില്‍ പ്പെടുത്തുകയും അദ്ദേഹത്തിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമായി എംബസിയില്‍ നിന്ന് നസറുദ്ദീനുള്ള യാത്രാ രേഖകളും ടിക്കറ്റും അനുവദിക്കുകയായിരുന്നു.
നാട്ടില്‍ പ്രവാസികളുടെ അടുത്തേക്ക് അടുക്കുവാന്‍ ആളുകള്‍ ഭയക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത നസറുദ്ദീന്‍ ഒരു സഹായി നിര്‍ബന്ധമായും വേണമെന്ന മുനീബ് പാഴൂരിന്റെ അഭ്യര്‍ത്ഥനമാനിച്ച് എംബസി അദ്ദേഹത്തിന്റെ ബന്ധു സലിം ഷെഫീക്കിനെ സഹായി ആയി അയക്കാന്‍ അനുവധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തിരുവനന്തുപുരത്തേക്കുള്ള ഫ്ളൈറ്റില്‍ ഇരുവരും നാട്ടിലേക്ക് തിരിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..