തീസ്ത സെതല്‍വാദിന്റെ അറസ്റ്റ് അന്യായമെന്ന് സോഷ്യല്‍ ഫോറം


Photo: PTI

ദോഹ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാജ്യത്ത് ഭരണകൂടത്തെയും അധികാര വര്‍ഗ്ഗത്തെയും വിമര്‍ശിക്കുന്നവര്‍ നിയമ നടപടികള്‍ ഏല്‍ക്കേണ്ടിവരുമെന്ന അപകടകരമായ പ്രവണതയിലേക്കാണ് രാജ്യം പോയി കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കെതിരാണെന്ന് തോന്നുന്ന മാധ്യമ പ്രവര്‍ത്തകരെയും സാഹിത്യകാരന്മാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും എല്ലാം തുറുങ്കലിലടച്ച് ഒരു ഏകാധിപത്യ ഭരണത്തിലേക്കാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടന്നടുക്കുന്നതെന്ന് സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.

രാജ്യം ഒരുഭാഗത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങികൊണ്ടിരിക്കെ തന്നെ മറുഭാഗത്ത് സ്വന്തം പൗരന്മാര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി അവരെ അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു, തങ്ങളെ വിമര്‍ശിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുന്നു, മാന്യമായി പ്രതിഷേധിക്കാന്‍ പോലും അവസരം നല്‍കാതെ നിഷ്ഠൂരമായി വെടിവെച്ചു കൊല്ലുന്നു. അശാസ്ത്രീയവും അരാഷ്ട്രീയവുമായ ഇത്തരം പ്രവണതകള്‍ രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും സോഷ്യല്‍ ഫോറം ആശങ്ക പ്രകടിപ്പിച്ചു.

രാജ്യത്ത് ഈ പ്രവണത തുടരുകയാണെങ്കില്‍ അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെട്ടേക്കാം. അത് സംഭവിക്കാതിരിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും സോഷ്യല്‍ ഫോറം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Content Highlights: Social Forum says arrest of Teesta Setalvad is unjust

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Rocketry The Nambi Effect, Sasikumar former ISRO chairman against Nambi Narayanan, Madhavan Film

2 min

ആ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിരിക്കുകയാണ് നമ്പി നാരായണന്‍- ശശികുമാര്‍

Aug 11, 2022

Most Commented