കാത്തിരിപ്പിനു വിരാമം; സോഷ്യല്‍ ഫോറം ഇടപെലില്‍ ഇര്‍ഫാന്‍ അലി നാടണഞ്ഞു


1 min read
Read later
Print
Share

'നാട്ടിലേക്കൊരു വിമാന ടിക്കറ്റ്' പദ്ധതി പ്രകാരം അബ്ദുൽ സലാം മാസ്റ്റർ, ഷാജഹാൻ പേരൂർ എന്നിവർ ചേർന്ന് ഇർഫാൻ അലിക്ക് വിമാന ടിക്കറ്റ് കൈമാറുന്നു

ദമ്മാം: കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പോകാന്‍ കഴിയാതെ പ്രയാസത്തിലായ ഇര്‍ഫാന്‍ അലി ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ 'നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരമാണു കോഴിക്കോട് സ്വദേശിയും ദമ്മാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയുമായിരുന്ന ഇര്‍ഫാന്‍ അലി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്.

ആറുമാസത്തോളമായി ജോലിയും ശമ്പളവും ഇല്ലാതെ പിതാവിനൊപ്പം കഴിയുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പിതാവിന്റെ ജോലിയും നഷ്ടമായതോടെ നാട്ടില്‍ പോവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ നിസ്സഹായവസ്ഥയിലായി. ഇത് മനസിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ഷൗകത്ത് ചെറുവെണ്ണൂര്‍ എന്നിവര്‍ ഇടപെടുകയും നാട്ടിലേക്ക് പോകാനുള്ള അവസരം ഒരുക്കുകയുമായിരുന്നു.

Content Highylights: Social Forum, Nattilekkoru Vimana Ticket Program

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
bahrain

1 min

സെന്റ് മേരീസ് കത്തീഡ്രലില്‍ ഇടവക ദിനാഘോഷം

Dec 30, 2021


Tumour

1 min

ഏഴ് കിലോയിലധികം ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു

Dec 5, 2020


medical camp

1 min

വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് ഓഗസ്റ്റ് 26 ന്‌

Aug 22, 2022

Most Commented