സോഷ്യല്‍ ഫോറം ഖമീസില്‍ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയുടെ സമാപനം ആസാദി സംഗമം കോയ ചേലാമ്പ്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അബഹ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് കമ്മിറ്റി ആസാദി സംഗമം എന്ന പേരില്‍ നടത്തിയ 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സമാപിച്ചു.

ഓഗസ്റ്റ് 15 ന് ഖമീസില്‍ മധുര വിതരണം നടത്തി തുടക്കം കുറിച്ച ആഘോഷ പരിപാടികള്‍ക്ക് ഓഗസ്റ്റ് 19 ന് വെളളിയാഴച്ച ഖമീസിലെ തേജസ് ഹാളില്‍ വച്ച് നടത്തിയ സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയില്‍ ഒരു വിഭാഗം പൗരന്മാര്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യമോ പരിഗണനയോ കിട്ടാത്ത സാഹചര്യത്തില്‍ സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനുംവേണ്ടി ജാഗ്രതയോടെ നിലപാട് സ്വീകരിക്കാനും രാജ്യത്ത് നടമാടുന്ന ആനുകാലിക സംഭവങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാനും പൗര സമൂഹം തയ്യാറാകണെമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജില്ലാ എക്‌സിക്യൂട്ടീവ് സമിതി അംഗം കോയ ചേലേമ്പ്ര ആവശ്യപ്പെട്ടു. ആസാദി സംഗമ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ ഫോറം ഖമീസ് ബ്ലോക്ക് പ്രസിഡന്റ് അനസ് ഒഴൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് മിഹ്‌റുദ്ദീന്‍ പോങ്ങനാട് സ്വാഗതം ആശംസിച്ചു.

സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ധ കോണ്‍സുലേറ്റ് സാമൂഹ്യ ക്ഷേമ സമിതി അംഗം ഹനീഫ മഞ്ചേശ്വരം, എന്നിവര്‍ ആശംസയും സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ഇന്‍ ചാര്‍ജ് മുനീര്‍ ചക്കുവള്ളി നന്ദിയും പറഞ്ഞു.

Content Highlights: Social Forum celebrated 76th Independence Day at Khamis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented