.
ദമാം: മലപ്പുറം കീഴുപറമ്പ് നിവാസികളുടെ ദമാമിലെ കൂട്ടായ്മയായ കെപ് വ ദമാം ഇരുപതാം വാര്‍ഷിക സമര്‍പ്പണമായി
സ്‌നേഹത്തുള്ളി കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണ് സ്‌നേഹത്തുള്ളി പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെപ് വ അംഗങ്ങള്‍ക്കായി ദമാമില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ കെപ് വ പ്രസിഡന്റ് അസ്ലം കോളക്കോടന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജൗഹര്‍ കുനിയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം കെപ് വ വെല്‍ഫെയര്‍ ചെയര്‍മാന്‍ ബഷീര്‍ ബേപ്പുകാരന്‍ ലിയാക്കത്തലി കാരങ്ങാടന് നല്‍കി നിര്‍വ്വഹിച്ചു. ദമാമിലെ പ്രവാസ മണ്ണില്‍ രണ്ടു പതിറ്റാണ്ട് കാലമായി ജീവകാരുണ്യ രംഗത്ത് നിലകൊള്ളുന്ന കെപ് വയുടെ പുതിയ ലോഗോ പ്രകാശനം ദമ്മാം മീഡിയ ഫോറം ഭാരവാഹികളായ മുജീബ് കളത്തില്‍, സുബൈര്‍ ഉദിനൂര്‍, നൗഷാദ് ഇരിക്കൂര്‍ എന്നിവര്‍ നിര്‍വഹിച്ചു. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ കെ.കെ.മുഹമ്മദലി മാസ്റ്റര്‍ക്കും മീഡിയാഫോറം പുതിയ ഭാരവാഹികള്‍ക്കും ചടങ്ങില്‍ കെപ് വയുടെ സ്‌നേഹാദരവ് നല്‍കി. ഡിഫ ട്രഷറര്‍ അഷ്റഫ് സോണി, നിയാസ് കെ ടി, നൗഷാദ് കുനിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുബൈര്‍ തൃക്കളയൂരിന്റെ ഖിറാത്തോടെ തുടങ്ങിയ പ്രോഗ്രാമില്‍ ജനറല്‍ സെക്രട്ടറി വഹീദ്‌റഹ്‌മാന്‍ കെ.സി. സ്വാഗതവും ട്രഷറര്‍ ഷമീര്‍ എം.ടി നന്ദിയും പറഞ്ഞു. ഷമീം കെ എം, ശംസ്പീര്‍ എം കെ,അജ്മല്‍ കെ കെ, അനസ് മുക്കം,അബ്ദുറഹൂഫ്, അബ്ദുല്‍ഹഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Content Highlights: snehathulli kudivella padhadhi, Damam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..