ബഹ്റൈന്‍ എസ്.എന്‍.സി.എസ് ഓണം-ഗുരു ജയന്തി ആഘോഷങ്ങള്‍ നടത്തി 


ബഹ്റൈൻ എസ്. എൻ. സി. എസ് നടത്തിയ ഓണം-ഗുരു ജയന്തി ആഘോഷങ്ങൾ

മനാമ: എസ്.എന്‍.സി.എസ് 'ഓണനിലാവ്-2022' വിവിധ കലാ സാംസ്‌കാരിക പരിപാടികളും, ഗുരു ജയന്തി ഘോഷയാത്രയും ഉള്‍പ്പെടുത്തി സമുചിതമായി ആഘോഷിച്ചു. എസ്. എന്‍. സി. എസ് ആസ്ഥാനത്ത് ഒരുക്കിയ ചടങ്ങില്‍ കുടുംബാംഗങ്ങളും അഭ്യുതകാംക്ഷികളുമായ ആയിരത്തിലേറെപ്പേര്‍ക്ക് ഓണസദ്യയും ഒരുക്കി. അത്തം മുതല്‍ 18 ദിവസം നീണ്ടു നിന്ന ഓണം ഗുരു ജയന്തി ആഘോഷങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. ആക്ടിങ് ചെയര്‍മാന്‍ പവിത്രന്‍ പൂക്കോട്ടി പതാക ഉയര്‍ത്തിയ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഐസിആര്‍എഫ്' ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ നിര്‍വഹിച്ചു. സമാപന സമ്മേളനം പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് കെ. ജി. ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു.

മെഗാമാര്‍ട്ട് പര്‍ച്ചേസ് മാനേജര്‍ മനോജ് പജറാണി മുഖ്യ അതിഥിയായ ചടങ്ങില്‍ എസ്. എന്‍. സി. എസ് ജനറല്‍ സെക്രട്ടറി വി. ആര്‍. സജീവന്‍ സ്വാഗതവും ചെയര്‍മാന്‍ സുനീഷ് സുശീലന്‍ അധ്യക്ഷ പ്രസംഗവും, സന്തോഷ് ബാബു, പവിത്രന്‍ പൂക്കോട്ടി, ഷാജി കാര്‍ത്തികേയന്‍, കൃഷ്ണകുമാര്‍ ഡി. തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടും സംസാരിച്ചു. മനീഷ സന്തോഷ് മുഖ്യ അവതാരകയായ ചടങ്ങില്‍ ഓണനിലാവ് 2022 ന്റെ ജനറല്‍ കണ്‍വീനര്‍ എം. ടി. വിനോദ്കുമാര്‍ നന്ദി പറഞ്ഞു.

Content Highlights: sncs onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented