തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ


ജാഫറലി പാലക്കോട്

മയക്കുമരുന്ന് ഗുളികകള്‍ തണ്ണിമത്തന്റെ അകത്ത് നിറച്ച് ഒളിപ്പിച്ചുകടത്തുവാനായിരുന്നു ശ്രമമെന്ന്  ജിഡിഎന്‍സി വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു.

പിടിച്ചെടുത്ത മയക്കുമരുന്ന്

ജിദ്ദ: തണ്ണിമത്തനിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി അധികൃതര്‍ പരാജയപ്പെടുത്തി. സംഭവത്തിൽ രണ്ട് സ്വദേശികളും മൂന്ന് സിറിയക്കാരായ വിദേശികളും ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദി പറഞ്ഞു.

തണ്ണിമത്തന്‍ കയറ്റുമതിയുടെ മറവില്‍, 7,65,000 ആംഫെറ്റാമിന്‍ ഗുളികകളാണ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ഗുളികകള്‍ തണ്ണിമത്തന്റെ അകത്ത് നിറച്ച് ഒളിപ്പിച്ചുകടത്തുവാനായിരുന്നു ശ്രമമെന്ന് ജിഡിഎന്‍സി വക്താവ് മേജര്‍ മുഹമ്മദ് അല്‍ നുജൈദിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു.

മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ ഇടപാടുകളെക്കുറിച്ച് സുരക്ഷാസേനയുടെ ജാഗ്രതയോടെയുള്ള നിരീക്ഷണ ഫലമായി മയക്കുമരുന്നുകളുടെ വന്‍ശേഖരം പിടികൂടുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സാധിച്ചുവെന്ന് മേജര്‍ അല്‍ നുജൈദി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സിറിയയില്‍ നിന്നും ലെബനനില്‍ നിന്നും അനധികൃതമായി കയറ്റുമതി ചെയ്ത ക്യാപ്റ്റഗണ്‍, ആംഫെറ്റാമിന്‍ ഗുളികകള്‍ സൗദി അധികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. തലസ്ഥാനമായ റിയാദില്‍ സൗദി അറേബ്യ സുരക്ഷാസേന 7,00,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ (ജിഡിഎന്‍സി) കഴിഞ്ഞ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

Content Highlights: smuggling through watermelon - 5 arrest in saudi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented