ദോഹ: പുകവലി ശീലമുള്ളവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് ഖത്തര്‍ ആരോഗ്യവകുപ്പ് അധികൃതര്‍. ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് അല്‍ മുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുകവലിക്കുന്ന ആളുകള്‍ക്ക് വൈറസിനെ അതിജീവിക്കാനുളള പ്രതിരോധ ശേഷി കുറവായിരിക്കുമെന്നും അതിനാല്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രം പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 4025 4981 അല്ലെങ്കില്‍ 5080 0959 എന്ന നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാമെന്നും ഡോ. അല്‍ മുല്ല വിശദീകരിച്ചു.
കൊറോണ ശ്വാസകോശത്തെയും ശ്വസന സംവിധാനത്തെയും ബാധിക്കുന്നതായത് കൊണ്ട് അപകട സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുകവലിക്കുന്നവരുടെ മൂക്ക്, ശ്വസനനാളി എന്നിവയെ സംരക്ഷിക്കുന്ന കോശങ്ങള്‍ തകരാറിലായിട്ടുണ്ടാവും. അതുകൊണ്ട് വൈറസ് ബാധയുണ്ടായാല്‍ പെട്ടെന്ന് രോഗം സങ്കീര്‍ണമാവുകയും മരണത്തിലേക്കു വരെ നയിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..