സമസ്ത ബഹ്‌റൈന്‍ നബിദിനാഘോഷം സംഘടിപ്പിച്ചു


-

മനാമ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനം സമസ്ത ബഹ്‌റൈന്‍ സമുചിതമായി ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര-ഏരിയാ കേന്ദ്രങ്ങളില്‍ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മൗലിദ് പാരായണം, പ്രവാചക സന്ദേശ-പ്രകീര്‍ത്തന-പ്രാര്‍ത്ഥനാ സദസ്സുകള്‍, അന്നദാനം എന്നിവ ഒരുക്കിയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്. സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്ന മൗലിദ് പാരായണത്തിനും ഭക്ഷണ വിതരണത്തിനും മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഭാരവാഹികളും വിഖായ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.

ഓണ്‍ലൈനില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.

വെള്ളിയാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന 'മീലാദ് മീറ്റ്' ഓണ്‍ലൈന്‍ നബിദിന സംഗമം ഫഖ്‌റുദ്ധീന്‍ കോയ തങ്ങളുടെ അധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റും ഇബാദ് ചെയര്‍മാനുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ തത്സമയ സംപ്രേഷണം ഫേസ്ബുക്ക് പേജില്‍ ഉണ്ടായിരിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന സമസ്ത മീലാദ് ക്യാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകളിലും വൈവിധ്യമാര്‍ന്ന നബിദിന പരിപാടികള്‍ നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section




Most Commented