-
മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഒരുക്കിയ മദീന പാഷന്‍ സമസ്ത ബഹ്‌റൈന്‍ ആസ്ഥാന മന്ദിരത്തില്‍ നടന്നു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടന പ്രഭാഷണം നടത്തി. രണ്ടാം സെഷനില്‍ ശമീര്‍ ദാരിമി കൊല്ലം ഓണ്‍ലൈന്‍ വഴിയും, സെഷന്‍ മൂന്നില്‍ ശംസുദ്ദീന്‍ ഫൈസി അഴിയൂരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് നബി (സ) യുടെ ജനനം മുതല്‍ വഫാത്ത് വരെയുളള ചരിത്രത്തിന്റെ ഹൃസ്വമായ ഡോക്യുമെന്ററി പ്രദര്‍ശനം ശ്രദ്ധേയമായി.
ഫിര്‍ദൗസ് കാളിയാറോഡ് ഓണ്‍ലൈനായും ശഫീഖ് പെരുമ്പിലാവ്, ജസീര്‍ വാരം, മദ്‌റസ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സദസിലും മദ്ഹ് ഗാനങ്ങള്‍, മദ്ഹ് മാഷപ്പ് എന്നിവ അവതരിപ്പിച്ചു. രജിസ്റ്റര്‍ ചെയ്ത എല്ലാ മെംബര്‍മാര്‍ക്കും ഉപഹാരവും നല്‍കി. സയ്യിദ് ജഅഫര്‍ ജിഫ്‌രി തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അബ്ദുല്‍ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു. ക്യാമ്പ് അമീര്‍ അശ്‌റഫ് അന്‍വരി പരിപാടി നിയന്ത്രിച്ചു. സമസ്ത ബഹ്‌റൈന്‍ ട്രഷറര്‍ എസ്.എം അബ്ദുല്‍ വാഹിദ്, വൈസ് പ്രസിഡന്റ് മുസ്തഫ കളത്തില്‍, നൗശാദ് ഹമദ് ടൗണ്‍, സെക്രട്ടറിമാരായ ശഹീര്‍ കാട്ടാമ്പള്ളി, ഖാസിം റഹ്മാനി, ശാഫി വേളം, ശറഫുദ്ധീന്‍ മാരായമംഗലം, സക്കരിയ്യ ദാരിമി (ഉമ്മുല്‍ ഹസം കോഡിനേറ്റര്‍) ഉസ്താദുമാരായ അബ്ദുല്‍ റസ്സാഖ് നദ്വി, ഉമര്‍ മൗലവി, അസ്ലം ഹുദവി എന്നിവര്‍ സന്നിഹിതരായി. കേന്ദ്ര, ഏരിയാ നേതാക്കളുടെയും എസ്.കെ.എസ്.എസ്.എഫ് - വിഖായ മെംബര്‍മാരുടെയും സന്നിധ്യവും ആത്മാര്‍ത്ഥ സേവനവും മദീന പാഷന്‍ എന്ന പ്രത്യേക പരിപാടി വന്‍ വിജയമാക്കി. വര്‍ക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും, ട്രഷറര്‍ സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..