സൗദിയില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു


ജാഫറലി പാലക്കോട്

Representative image

റിയാദ്: റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ മരിച്ചു. എന്നാല്‍ തൊഴിലാളികള്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.

ഇവിടുത്തെ ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് തൊഴിലാളികള്‍ മരിച്ചത്. 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്താണ് ആറു തൊഴിലാളികള്‍ മരിച്ചത്. തൊഴിലാളികള്‍ പുറത്തുകടക്കാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

തൊഴിലാളികളെ കാണാതായതായി സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ തെരച്ചിലിലാണ് പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തിയതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു.

സിവില്‍ ഡിഫന്‍സ് പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും പുറത്തെടുത്തു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരും മരിച്ചതായി സ്ഥിരീകരിച്ചു.

Content Highlights: Six workers in Saudi trapped inside pipeline died

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented