ദഹറാന്‍ അല്‍ ജുനൂബില്‍ മരിച്ച സിസ്റ്റര്‍ ലിനി വര്‍ഗ്ഗീസിന്റെ സംസ്‌കാരം വെള്ളിയാഴ്ച 


ലിനി വർഗ്ഗീസ്

അസീര്‍: അസീര്‍ റീജിയണിലെ ദഹറാന്‍ ജുനൂബ് ആശുപത്രി ഹോസ്റ്റലില്‍ വച്ച് മരിച്ച കൊല്ലം, ആയൂര്‍ ഒഴുകുപാറക്കല്‍ സ്വദേശിനി ലിനി വര്‍ഗ്ഗീസിന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ഓഗസ്റ്റ് 28-ന് ഭര്‍തൃപിതാവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ നാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോള്‍ കസേരയില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ലിനിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടതനുസരിച്ച് സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡന്റുമായ അഷ്റഫ് കുറ്റിച്ചല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സൗദി ആരോഗ്യവിഭാഗം, അസീര്‍ റീജിയന്റെ നഴ്സിങ് ഡയറക്ടര്‍ ജനറല്‍ മിസ്ഫര്‍ മാന അല്‍യാമിയും ദഹറാന്‍ ജുനൂബ് ഹോസ്പിറ്റല്‍ നഴ്സിങ് ഡയറക്ടര്‍ അസ്മ ഉമേര്‍ അല്‍ വാദയിയും സഹായത്തിന് കൂടെ ഉണ്ടായിരുന്നു. അസ്മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലിനിയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ സിസ്റ്റര്‍ ഡിന്‍സി പുലിപ്പാറയത്ത് മൃതശരീരത്തെ അനുഗമിച്ച് നാട്ടിലേക്ക് പോകുന്നുണ്ട്.

പൈലി ജോസിന്റെ നേതൃത്വത്തില്‍ പ്രര്‍ത്ഥനക്കുശേഷം, ബുധനാഴ്ച സൗദി എയര്‍ലൈന്‍ വിമാനത്തില്‍ അബഹയില്‍ നിന്നും ജിദ്ദയില്‍ എത്തിച്ചശേഷം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും. ലിനിയുടെ ഭര്‍ത്താവ് റെജി ചാക്കോയും ബന്ധുക്കളൂം ഏറ്റുവാങ്ങുന്ന മൃതദേഹം വെള്ളിയാഴ്ച മതാചാര ചടങ്ങുകള്‍ക്കുശേഷം ഉച്ചക്കു രണ്ടുമണിയോടെ ഒഴുകുപാറക്കല്‍ സെന്റ് സെബാസ്ത്യന്‍ മലങ്കര കത്തോലിക്കാ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.

അഷ്റഫ് കുറ്റിച്ചലിനൊപ്പം സഹായത്തിന് ഒ.ഐ.സി.സി ഖമ്മീസ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് റോയി മൂത്തേടം, സൗദി നാഷണല്‍ കമ്മറ്റി ജന.സെക്രട്ടറി ബിനു ജോസഫ്, അന്‍സാരി റഫീക്ക്, നജ്റാന്‍ ഒ.ഐ.സി.സി ജന.സെക്രട്ടറി പോളീ റാഫേല്‍, റസാഖ് കിണാശ്ശേരി, ജോസ് പൈലി തുടങ്ങിയവരും ഉണ്ടായിരുന്നു. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന്റേയും എംമ്പാമിങ്ങിന്റേയും മുഴുവന്‍ ചിലവുകളും സൗദി ആരോഗ്യ വകുപ്പ് വഹിച്ചു.

ലിനി വര്‍ഗ്ഗീസിന്റെ മാതാപിതാക്കള്‍ വേങ്ങൂര്‍ മാങ്കാട്ട് കുടുംബാഗമാണ്. ലിനിയുടെ ഭര്‍ത്താവ് റെജി ചാക്കോ അടുത്തകാലത്താണ് പ്രവാസം മതിയക്കി നാട്ടില്‍ സ്ഥിരതാമസം ഉറപ്പിച്ചത്. പരേതയുടെ പിതാവ്: പി.കെ. വര്‍ഗ്ഗീസ്. മാതാവ്: അമ്മിണിക്കുട്ടി. കൃപയും, ദയയും ലിനിയുടെ രണ്ടു പെണ്‍മക്കളാണ്. ഏക സഹോദരനാണ് അനില്‍ വര്‍ഗ്ഗീസ്.

Content Highlights: Sister Lini Varghese's funeral is on Friday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented