-
മനാമ: സല്‍മാനിയ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂര്‍ തേക്കാട്ടില്‍ അച്ചാമ്മ ലാലി തോമസ് (59) നാട്ടില്‍ നിര്യാതയായി. ബഹറിനില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തോമസ് സ്കറിയയുടെ ഭാര്യയാണ്. മക്കള്‍: സ്നേഹ ഷെറിന് സ്കറിയ, ഷീബ സ്കറിയ. അസുഖം ബാധിച്ചതിനെത്തുടര്‍ന്നു ചികില്‍സാര്‍ത്ഥം ഏതാനും ദിവസം മുന്‍പാണ് ഇവര്‍ കുടുംബസമേതം നാട്ടിലേക്കു പോയത്.
ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് സിസ്റ്റര്‍ ലാലിയുടെ മരണം സഹിക്കാവുന്നതിലപ്പുറമാണ്. കാരണം,പ്രവാസി സംഘടനകള്‍ നടത്താറുള്ള രക്തദാന ക്യാമ്പുകളില്‍ സജീവ സാന്നിധ്യമായിരുന്നു സിസ്റ്റര്‍ ലാലി. തന്റെ കര്‍ത്തവ്യത്തിനപ്പുറം ക്യാമ്പുകളില്‍ ഇവര്‍ ആത്മാര്‍ത്ഥമായി സഹകരിക്കാറുണ്ട്. അതുകൊണ്ടു തന്നെ ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സിസ്റ്റര്‍ ലാലിയുടെ വിയോഗം തീരാനഷ്ടമാണ്. രാജ്യത്തെ പ്രവാസി സംഘടനകള്‍ സിസ്റ്റര്‍ ലാലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
സിസ്റ്റര്‍ ലാലിയുടെ വേര്‍പാടില്‍ ബഹ്റൈന്‍ കെഎംസിസി അനുശോചിച്ചു
കഴിഞ്ഞ 11 വര്‍ഷങ്ങളായി ബഹ്റൈന്‍ കെഎംസിസി നടത്തുന്ന രക്തദാന ക്യാമ്പുകളില്‍ വളരേ സജീവമായി പങ്കെടുത്തിരുന്ന സിസ്റ്റര്‍ ലാലി, സല്‍മാനിയ ആശുപത്രിയുടെ സ്റ്റാഫ് എന്നതില്‍ ഉപരിയായി ആത്മാര്‍ത്ഥമായി, യാതൊരുവിധ ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ, വളരേ സജീവമായി കെഎംസിസി യുടെ രക്തദാന ക്യാമ്പുകളില്‍ സഹകരിക്കുമായിരുന്നത് ഭാരവാഹികള്‍ സ്മരിച്ചു. ബഹ്റൈനിലെ മലയാളി സമൂഹവുമായി വളരേ അടുത്ത ബന്ധമുള്ള സിസ്റ്ററുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കെഎംസിസി നേതാക്കള്‍ അറിയിചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..