സിംസ് ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു 


സിംസ് ഓണാഘോഷ കമ്മിറ്റി

മനാമ: സീറോ മലബാര്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ''സിംസ്- ബി എഫ് സി ഓണം മഹോത്സവം 2022'' എന്ന പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഓണം ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി ജോസഫ് പി ടി ജനറല്‍ കണ്‍വീനര്‍, ജോയ് ഇലവുതിങ്ങല്‍ ജോയിന്റ് കണ്‍വീനര്‍, പോള്‍ ഉരുവത്ത് സ്പോണ്‍സര്‍ഷിപ് കണ്‍വീനര്‍, റോയ് ജോസഫ് ഓണ മഹാസദ്യ കണ്‍വീനര്‍ ആയിട്ടുള്ള അന്‍പതംഗ ഓണാഘോഷകമ്മിറ്റി രൂപീകരിച്ചു. ആഗസ്ത് അവസാനവാരം മുതല്‍ അംഗങ്ങള്‍ക്കായുള്ള കലാ, കായിക മത്സരങ്ങള്‍, പായസമേള, പൂക്കളമത്സരം എന്നിവ അരങ്ങേറും. സമൂഹത്തിലെ നാനാതുറകളിലുമുള്ള അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണമഹാസദ്യ സെപറ്റംബര്‍ ഒന്‍പതാം തീയതി ബാംഗ്സാംഗ് തായ് ഓഡിറ്റോറിയത്തില്‍ നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

Content Highlights: Sims formed the Onam celebration Committee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented