
-
ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റര്‍ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം 2021 വൈവിധ്യമാര്‍ന്ന കലാ സാഹിത്യ മത്സരങ്ങളാല്‍ ശ്രദ്ധേയമായി. ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സല്മാന് ദാരിമി ആനക്കയം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്തു. ടകഇ നാഷണല്‍ സെക്രട്ടറി ഉസ്മാന് എടത്തില്‍, ടകഇ മക്ക പ്രോവിന്‍സ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുസ്തഫ ഫൈസി ചേരൂര്‍ എന്നിവര്‍ ആശംസകല് നേര്‍ന്നു സംസാരിച്ചു.
ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലെ നാല്പതിലധികം വരുന്ന ഏരിയാ കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന ഹിറാ, ഫലസ്തീന്, ഷറഫിയ, ബലദ് എന്നീ നാലു മേഖലകള്‍ തമ്മില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത പ്രതിഭകള്‍ മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, വാര്‍ത്താ വായന, അദാന്‍, അറബി ഗാനം, സംഘ ഗാനം, മലയാള ഗാനം, ഹിഫ്ള്, ഖിറാഅത്ത്, പ്രബന്ധ രചന, പ്രവാസ അനുഭവ കുറിപ്പ്, ചെറുകഥ, കവിത രചന, ന്യൂസ് റിപ്പോര്‍ട്ട്, ചിത്ര രചന, കാലിഗ്രഫി തുടങ്ങിയ വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
സ്റ്റേജ് ഇനങ്ങളില്‍ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും നടന്ന മത്സരങ്ങള്‍ എസ്.ഐ.സി ദാറുസ്സലാം ഓഡിറ്റോറിയത്തിലും, സ്റ്റേജിതര മത്സരങ്ങള്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തിലുമാണ് നടന്നത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ചു കലാ സാഹിത്യ മത്സരങ്ങളില്‍ അണിനിരന്ന പ്രതിഭകള്‍ക്ക് ഉപഹാരം നല്കി.
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ബലദ് മേഖല ഒന്നാം സ്ഥാനം നേടി. ഷറഫിയ്യ മേഖല രണ്ടാം സ്ഥാനവും ഹിറ മേഖല മൂന്നാം സ്ഥാനവും നേടിഏറവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കി മികച്ച പ്രതിഭ പട്ടം ഉമറുല്‍ ഫാറൂഖ് അരീക്കോട് നേടി.
ഹൈദര്‍ പുളിങ്ങോം, ഉസ്മാന് എടത്തില്‍ , അബൂബക്കര്‍ ദാരിമി, നൗഷാദ് അന്‍വരി, ഇബ്റാഹീം ഹുദവി, മുഷ്താഖ് മധുവായ്, തൗസീഫ് , മുഹമ്മദ് കല്ലിങ്ങല്‍, മജീദ് പുകയൂര്‍ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ വിധി കര്‍ത്താക്കളായി.
എസ് ഐ സി മക്ക പ്രോവിന്‍സ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളെ പരിപാടിയില്‍ വെച്ചു ഷാള്‍ അണിയിച്ച് ആദരിച്ചു.
എസ് ഐ സി വര്‍ക്കിംഗ് സെക്രട്ടറി അന്‍വര്‍ ഫൈസി സ്വാഗതമാശംസിച്ചു. സംഘാടക സമിതി ചെയര്മാന് സയ്യിദ് അന്‍വര്‍ തങ്ങള്‍, കണ്‍വീനര്‍ അന്‍വര്‍ ഫൈസി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ സല്മാന് ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി, സൈനുദ്ധീന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..