ഇന്ത്യക്കാരെ ചേര്‍ത്തുനിര്‍ത്തി, വളരാന്‍ അവസരം നല്‍കി: ശൈഖ് ഖലീഫയ്ക്ക് കണ്ണീരോടെ വിട


വനിതാ വിനോദ്

40 ദിവസം ദുഃഖാചരണം / മൂന്നുദിവസം അവധി

ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ

  • യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ (1948-2022)
  • 1948-ല്‍ ശൈഖ് സായിദിന്റെ മൂത്തമകനായി അല്‍ ഐനില്‍ ജനനം
  • ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമി
  • യു.എ.ഇ. രൂപവത്കരണത്തിന്‌ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റ്
  • 2004 നവംബര്‍ മൂന്നുമുതല്‍ അബുദാബി ഭരണാധികാരിയും യു.എ.ഇ. പ്രസിഡന്റും
  • സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍
  • സുപ്രീം പെട്രോളിയം കൗണ്‍സില്‍ ചെയര്‍മാന്‍
  • ഖബറടക്കം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ നടന്നു

കുതിപ്പിന്റെ സാരഥി

ദുബായ്: യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ (73) വേര്‍പാടില്‍ കണ്ണീരണിഞ്ഞ് രാജ്യം. വെള്ളിയാഴ്ച ഉച്ചയോടെ പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തില്‍നിന്നുള്ള അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാതയില്‍ മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിര്‍വരമ്പുകളില്ലാതെ മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ മലയാളികളും തേങ്ങി.

യു.എ.ഇ.യെ ലോകത്തിന്റെ ഇഷ്ടയിടമാക്കി മാറ്റിയ ശൈഖ് ഖലീഫയുടെ വിയോഗവാര്‍ത്തയുണ്ടാക്കിയ ഞെട്ടലില്‍നിന്ന് പുറത്തുകടക്കാനാകാത്തവരില്‍ എല്ലാ രാജ്യങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടും. ആ ശൂന്യതയെ അംഗീകരിക്കാന്‍ കഴിയാതെ മ്ലാനമായ മുഖത്തോടെ, പരസ്പരം സംസാരിക്കാന്‍ സാധിക്കാതെയിരിക്കുന്നവരായിരുന്നു യു.എ.ഇ.യുടെ വഴിയോരങ്ങളിലെ വെള്ളിയാഴ്ചത്തെ കാഴ്ച.

1948 സെപ്റ്റംബര്‍ ഏഴിന് അബുദാബിയിലെ അല്‍ഐനില്‍ രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ. പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മൂത്തമകനായാണ് ശൈഖ് ഖലീഫയുടെ ജനനം. ശൈഖ ഹസ്സയാണ് മാതാവ്. അല്‍ഐനിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശൈഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ രണ്ടിനാണ് ശൈഖ് ഖലീഫ അബുദാബി ഭരണാധികാരിയായും തൊട്ടടുത്ത ദിവസം യു.എ.ഇ. പ്രസിഡന്റായും ചുമതലയേല്‍ക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളിലൂടെ യു.എ.ഇ.യെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രാജ്യത്തെ സായുധസേനയുടെ പരമോന്നത കമാന്‍ഡറും സുപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.

യു.എ.ഇ.യുടെ വികസനയാത്രയില്‍ വലിയ സംഭാവനകള്‍ നല്‍കിയ സമൂഹമെന്നനിലയ്ക്ക് ഇന്ത്യക്കാരോടും വിശിഷ്യാ മലയാളികളോടും അദ്ദേഹം എന്നും അനുഭാവപൂര്‍ണമായ സമീപനം കൈകൊണ്ടു. ഇന്ത്യയുമായുള്ള നയതന്ത്ര ഇടപെടലുകളില്‍ എന്നും അദ്ദേഹം അത് കാത്തുസൂക്ഷിച്ചു. അതേ രീതിതന്നെ അനുയായികളിലേക്കും അദ്ദേഹം പകര്‍ന്നു. കൊട്ടാരം ജീവനക്കാരിലും മലയാളി സമൂഹത്തിന് വലിയ പ്രാതിനിധ്യമാണ് അദ്ദേഹം നല്‍കിയത്.

ശൈഖ് ഖലീഫയുടെ ആശയങ്ങള്‍ എത്രമാത്രം ആഴത്തില്‍ ജനതയെ സ്വാധീനിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണ് ജനങ്ങള്‍ ഇപ്പോഴനുഭവിക്കുന്ന വേദനയില്‍ കാണാനാകുന്നത്. ഒരു രാജ്യം മുഴുവന്‍ ഭരണാധികാരിയെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നതിന് തെളിവാണ് വിവിധതുറകളിലെ ജനങ്ങളുടെ പ്രതികരണങ്ങളും പ്രാര്‍ഥനകളും. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യം മുഴുവന്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടി. 40 ദിവസത്തെ ദേശീയ ദുഃഖാചരണം നടത്തും. എല്ലാ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും മൂന്നുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശനിക്ഷേപം, വ്യാപാരം, നയതന്ത്രം ഉള്‍പ്പെടെ എല്ലാ മേഖലകളിലും ശൈഖ് ഖലീഫ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ വിസ്മരിക്കാനാവില്ല. യു.എ.ഇ. സായുധ സേനയെ അദ്ദേഹം ശക്തിപ്പെടുത്തി. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പരിഷ്‌കരിച്ചു. എണ്ണയുത്പാദന മേഖലയില്‍ അബുദാബിയെ മികവുറ്റതാക്കി. എല്ലാ ലോകരാജ്യങ്ങളോടും സൗഹാര്‍ദപരമായ സമീപനം പുലര്‍ത്തുന്നതായിരുന്നു ശൈഖ് ഖലീഫയുടെ ഭരണം. ചരിത്രത്തിലാദ്യമായി ഇസ്രയേലുമായി നയതന്ത്രബന്ധം ഉണ്ടാക്കിയ ഗള്‍ഫ് രാജ്യം ണ്ടയു.എ.ഇ.യാണ്. കോവിഡനന്തര ലോകത്ത് സംഘര്‍ഷമല്ല, സൗഹാര്‍ദവും സമാധാനവുമാണ് വേണ്ടതെന്ന ശൈഖ് ഖലീഫയുടെ നയത്തിലൂന്നിയാണ് ഇസ്രയേലുമായി യു.എ.ഇ. ബന്ധം സ്ഥാപിച്ചത്.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം എല്ലാ കാലത്തും മെച്ചപ്പെടുത്തികൊണ്ടേയിരുന്നു അദ്ദേഹം. നിക്ഷേപവുമായി എത്തിയ ഇന്ത്യക്കാരെയും അതിജീവനത്തിനായി തൊഴില്‍ തേടിയെത്തിയവരെയും ഒരുപോലെ ചേര്‍ത്തുനിര്‍ത്തി. യു.എ.ഇ.യുടെ വിഭവങ്ങള്‍ ണ്ടഉപയോഗിച്ച് വളരാനുള്ള അവസരം അവര്‍ക്ക് നല്‍കി. അതുകൊണ്ടുതന്നെ ശൈഖ് ഖലീഫ വിടവാങ്ങുമ്പോള്‍ അത് യു.എ.ഇ.യുടെ മാത്രമല്ല, ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെകൂടി ദുഃഖമാണ്.

Content Highlights: Sheikh Khalifa Bin Zayed, Dubai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section
Most Commented