അക്കാദമി ലീഗില്‍ ഇരട്ട കിരീടനേട്ടവുമായി ഷാര്‍ജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി


ഷാർജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി അണ്ടർ 19 ടീം

ഷാര്‍ജ: എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാദമി ലീഗില്‍ ഇരട്ട കിരീടനേട്ടവുമായി ഷാര്‍ജ വിക്ടോറിയ ക്രിക്കറ്റ് അക്കാദമി. അണ്ടര്‍ 19 പ്ലേറ്റ് വിഭാഗത്തില്‍ ഷാര്‍ജ ക്രിക്കറ്റ് അക്കാദമിയെയും അണ്ടര്‍ 16-ല്‍ സായിദ് അക്കാദമിയെയുമാണ് തോല്‍പിച്ചത്.

അണ്ടര്‍ 19-ല്‍ ആദ്യം ബാറ്റ് ചെയ് ഷാര്‍ജ അക്കാദമിക്ക് 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങില്‍ മൂന്ന് വിക്കറ്റ് ബാക്കി നില്‍ക്കെ വിക്‌ടോറിയ ലക്ഷ്യത്തിലെത്തി. വിക്ടോറിയയുടെ നിഷ് ഗജേശ്വരനാണ് മികച്ച ബൗളറും ടൂര്‍ണമെന്റിലെ താരവും.

അണ്ടര്‍ 16 ഫൈനലില്‍ അവസാന പന്തില്‍ ക്യാപ്റ്റന്‍ ദീപക് രാജിന്റെ സിക്‌സറാണ് വിക്‌ടോറിയക്ക് വിജയമൊരുക്കിയത്. അണ്ടര്‍ 19 ടീം പരിശീലകന്‍ വിനോദ് നായറിന്റെ കീഴിലും അണ്ടര്‍ 16 ടീം പരിശീലകന്‍ ഹരീഷ് ഭാസ്‌കറിന്റെ കീഴിലുമാണ് ടീമിന്റെ പരിശീലനം.

Content Highlights: Sharjah Victoria Cricket Academy wins doubles title in Emirates Cricket Board Academy League

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented