പ്രതീകാത്മകചിത്രം
ഷാർജ : അധിക ശബ്ദം ഉണ്ടാക്കിയതിന് ഷാർജയിൽ കഴിഞ്ഞവർഷം റഡാർ ഉപകരണങ്ങൾവഴി 510 കാറുകൾ പിടികൂടിയതായി പോലീസ് അറിയിച്ചു. നോയ്സ് റഡാറുകൾ വഴിയാണ് അധികശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടെത്തിയത്.
റോഡുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അധികശബ്ദം കാരണം താമസക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് തടയുകയുമാണ് ലക്ഷ്യം.
കാറുകൾ കടന്നുപോകുന്നതിന്റെ ഡെസിബൽ അളന്നാണ് ഈ ഉപകരണത്തിലൂടെ നിയമലംഘകരെ കണ്ടെത്തുന്നത്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 അനുസരിച്ച് 95 ഡെസിബലിൽ കൂടുതലുള്ളവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുകളും ആറുമാസംവരെ വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. 2019 മുതലാണ് എമിറേറ്റിൽ നോയ്സ് റഡാർ സംവിധാനം സ്ഥാപിച്ചത്.
അത്യാധുനിക ക്യാമറയുമായി ബന്ധിപ്പിച്ച സൗണ്ട് മീറ്ററാണ് സിസ്റ്റത്തിലുള്ളത്. വാഹനത്തിൽനിന്നുള്ള ശബ്ദനില അധികമാണെങ്കിൽ ക്യാമറവഴി ലൈസൻസ് പ്ലേറ്റ് പകർത്തുകയും ഡ്രൈവർക്ക് പിഴ ചുമത്തുകയുമാണ് ചെയ്യുക. വാഹനങ്ങളുടെ ശബ്ദവും വേഗവും കൂട്ടാൻ എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നത് അപകട കാരണമാകുമെന്ന് ട്രാഫിക് വിഭാഗം ക്യാപ്റ്റൻ സൗദ് അൽ ഷെയ്ബ പറഞ്ഞു.
Content Highlights: Sharjah, Sound horn, Car
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..