ഷാനിമോള്‍ ഉസ്മാന്‍ എം എല്‍ എ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു


-

മനാമ:രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബഹ്‌റൈനില്‍ എത്തിയ അരൂര്‍ എം എല്‍ എ ഷാനിമോള്‍ ഉസ്മാന്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. സാധാരണക്കാരായ പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന മാര്‍ക്കറ്റില്‍ ഇത് രണ്ടാം തവണയാണ് എം എല്‍ എ എത്തുന്നത്.

2018 ല്‍ ബഹറിനില്‍ എത്തിയപ്പോള്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ച എം എല്‍ എ,ഈ പ്രാവശ്യം ആളുകളുമായി ആശയവിനിമയം നടത്തണമെന്ന് ആവശ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈന്‍ ഐ വൈ സി സി യുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു സന്ദര്‍ശനം ഒരുക്കിയത്. മാര്‍ക്കറ്റില്‍ എത്തിയ എം എല്‍ എ സ്വദേശികളോടും പ്രവാസികളോടും കുശല അന്യേഷണം നടത്തി, പ്രാവാസികളുമായി സംസാരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാനുള്ള സമയം കണ്ടെത്തി എന്നത് പ്രശംസനീയമാണ്.

സാമൂഹിക പ്രവര്‍ത്തകനും കൊണ്ഗ്രസ്സ് നേതാവുമായ നാസര്‍, സെന്റ്രല്‍ മാര്‍ക്കറ്റ് മലയാളി വ്യാപാരി അസോസിയേഷന്‍ പ്രസിഡന്റ് സലാം അമ്പാട്ട് മൂല, സെക്രട്ടറി അഷ്‌ക്കര്‍ പൂഴിത്തല എന്നിവരുടെ നേതൃത്വത്തില്‍ ഷാനിമോളെ സ്വീകരിച്ചു. എംഎല്‍എ യോടൊപ്പം ഐ വൈ സി സി ദേശീയ പ്രസിഡന്റ് അനസ് റഹിം, ജനറല്‍ സെക്രട്ടറി എബിയോണ്‍ ആഗസ്റ്റില്‍, ട്രഷര്‍ നിതീഷ് ചന്ദ്രന്‍, .ജോയിന്റ് സെക്രട്ടറി സലിം, മുന്‍ പ്രസിഡന്റ്മാരായ വിന്‍സു കൂത്തപ്പിള്ളി, ബേസില്‍ നെല്ലിമറ്റം, മുന്‍ ജനറല്‍ സെക്രട്ടറി ഫാസില്‍ വട്ടോളി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷഫീക് കൊല്ലം, അന്‍സാര്‍, രാജേഷ് മരിയാപുരം, രഞ്ജിത് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.

Content Highlight: Shanimol usman MLA visit Manama

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented