ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ പ്രവാസി സംഘടനകള്‍ അനുശോചിച്ചു


അശോക് കുമാര്‍    

മനാമ:യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകള്‍ അനുശോചിച്ചു. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ കേരള കാത്തലിക് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. യു എ ഇ യുടെ വിവിധോന്മുഖമായ പുരോഗതിയിലും വികസനത്തിലും ശൈഖ്് ഖലീഫ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കെസിഎ പ്രസിഡന്റ് റോയ് സി ആന്റണി അനുസ്മരിച്ചു. കെസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും കെസിഎ അംഗങ്ങളും അനുശോചന യോഗത്തില്‍ പങ്കെടുത്തു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഒ.എന്‍.സി.പി ബഹ്‌റൈന്‍ അനുശോചനം അറിയിച്ചു. യു.എ.ഇയുടെ ആധുനികവത്കരണത്തിന് നേതൃത്വം നല്‍കിയ അദ്ദേഹം കേരളവുമായും ഇന്ത്യന്‍ സമൂഹമായും എന്നും അടുത്ത ബന്ധം നിലനിര്‍ത്തിയ ഭരണാധികാരിയായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഒ.എന്‍.സി.പി ബഹ്‌റൈന്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, സെക്രട്ടറി രെജീഷ് എട്ടുകണ്ടത്തില്‍, ട്രഷറര്‍ ഷൈജു കന്‍പ്രത്ത്, വൈസ് പ്രസിഡണ്ട് സാജിര്‍ ഈരിവേരി, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ നയീം പന്‍കാര്‍ക്കര്‍ ,അയാസ് ഷെയ്ഖ് എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് അനുശോചനം രേഖപ്പെടുത്തി.
യു.എ.ഇയുടെ നവീകരണത്തിനും ഉയര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണെന്നും പ്രളയ ദുരന്ത സമയത്ത് കേരളത്തിന് നല്‍കിയ വാഗ്ദാനവും ധൈര്യവും സഹായവും മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലും യു.എ.ഇ ഭരണാധികാരികളുടേയും ജനതയുടെ ദുഖത്തിലും പങ്കു ചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം.ഫൈസല്‍, ചെയര്‍മാന്‍ ടോണി നെല്ലിക്കന്‍, സ്‌ക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ മോനി ഒടികണ്ടത്തില്‍ , എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ തോമസ് ഫിലിപ്പ്, ഷൈജു കന്‍പ്രത്ത്, ജസ്‌ററ്റിന്‍ ഡേവിസ്, കാത്തു സച്ചിന്‍ ദേവ്, ലീബ രാജേഷ്,വിജി എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ ലാല്‍കെയേഴ്‌സ് ബഹ്‌റൈന്‍ പ്രൊവിന്‍സ് അനുശോചനം അറിയിച്ചു. യു.എ.ഇയുടെ വളര്‍ച്ചയില്‍ സുപ്രധാന സംഭാവനകള്‍ നല്‍കിയ അദ്ദേഹം തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു. ഏത് ആപത് ഘട്ടത്തിലും കേരളത്തിന് കൈതാങ്ങായി തീരാന്‍ അദ്ദേഹവും അദ്ദേഹത്തിന്റെ രാജ്യവും എന്നും പ്രത്യേകമായി ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലും യു.എ.ഇ ജനതയുടെ ദുഖത്തിലും പങ്കു ചേരുന്നതായും ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സിന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും ലാല്‍കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, പ്രസിഡണ്ട്.എഫ്.എം.ഫൈസല്‍, സെക്രട്ടറി ഷൈജു കന്‍പ്രത്ത്, ട്രഷറര്‍ ജസ്റ്റിന്‍ ഡേവിസ്, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ ഡിറ്റോ ഡേവിസ്, അരുണ്‍.ജി.നെയ്യാര്‍, തോമസ് ഫിലിപ്പ്, ഗോപേഷ് മേലോട് എന്നിവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ യുണൈറ്റഡ് പാരന്റ് പാനല്‍ അനുശോചനം അറിയിച്ചു. യു.എ.ഇയുടെയും മിഡില്‍ ഈസ്റ്റിന്റേയും ഐക്യത്തിനും കെട്ടുറപ്പിനും വളര്‍ച്ചയ്ക്കുമായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാനാവാത്തതാണ്. തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്ന അദ്ദേഹം ഇന്ത്യയുടേയും വിശിഷ്യാ കേരളത്തിന്റയും എന്നും സൗഹൃദപരമായ നിലപാടുകള്‍ സ്വീകരിച്ച ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലും യു.എ.ഇ ജനതയുടെ ദുഖത്തിലും പങ്കു ചേരുന്നതായും അനുശോചനം രേഖപ്പെടുത്തുന്നതായും യു.പി.പി ഭാരവാഹികള്‍ പത്രകുറിപ്പിലൂടെ അറിയിച്ചു .

യു എ ഇ പ്രസിഡന്റ് ഷെയ്ഖ് സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അനുശോചനം രേഖപ്പെടുത്തി. യു എ ഇ യെ വികസനത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. യു എ ഇ എന്ന രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് അലിഅക്ബര്‍ ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു

Content Highlights: shaikh khalifa condolences

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented