യാംബുവില്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു; എ.എഫ്.സി. മദീന ടീം ജേതാക്കള്‍


യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ, യാംബു മലയാളി അസോസിയേഷൻ സംയുക്തമായി സംഘടിപ്പിച്ച ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എ.എഫ്.സി.മദീന ടീം

യാംബു: യാംബുവിലെ മുന്‍ പ്രവാസികളായ നാല് കിഡ്നി രോഗികളെ സഹായിക്കാനായി യാംബു ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (വൈ.ഐ.എഫ്.എ) യാംബു മലയാളി അസോസിയേഷനുമായി (വൈ.എം.എ) സഹകരിച്ച് സംഘടിപ്പിച്ച ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സമാപിച്ചു. എ.എഫ്.സി.മദീന ടീം ജേതാക്കളായി. യാംബു റദ് വ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍.സി.എഫ് സി.യാംബു ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എ.എഫ്.സി.മദീന ടീം വിജയിച്ചത്.

വൈ.ഐ.എഫ്.എ - എച്ച്.എം ആര്‍ സൂപ്പര്‍ കപ്പിന് വേണ്ടി നടന്ന മത്സരത്തില്‍ യാംബുവിലെയും മദീനയിലെയും എട്ട് ടീമുകള്‍ മാറ്റുരച്ചു. മത്സരത്തോടനുബന്ധിച്ച് നാല്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്കായി ഒരുക്കിയ പ്രദര്‍ശന മത്സരത്തില്‍ മദീന - യാംബു ടീമുകള്‍ മാറ്റുരച്ചു. മദീന ടീം ജേതാക്കളായി. വമ്പിച്ച കരഘോഷത്തോടെയാണ് കാണികള്‍ സീനിയേഴ്‌സിന്റെ മത്സരം ഏറ്റെടുത്തത്.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ജമാല്‍ (എ.എഫ്.സി മദീന), മികച്ച ഡിഫന്ററായി അജു (എ.എഫ്.സി മദീന), മികച്ച പ്ലേമേക്കറായി ഫഹൂദ് (ആര്‍.സി.എഫ്.സി യാംബു), മികച്ച ഗോള്‍ കീപ്പറായി നാസര്‍ (എ.എഫ്.സി മദീന) എന്നിവരെയും തെരെഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ ഗോളടിച്ച കളിക്കാരനായ അനീസ് (എഫ്. സി സനായ), ഫൈനലിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്ത യൂസുഫ് (എ.എഫ്.സി മദീന) എന്നിവര്‍ പ്രത്യേക സമ്മാനത്തിനര്‍ഹരായി. വൈ.എം .എ പ്രസിഡന്റ് സലിം വേങ്ങര മത്സരം ഉദ്ഘാടനം ചെയ്തു. വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം താമരശ്ശേരി, അസ്‌ക്കര്‍ വണ്ടൂര്‍, അജോ ജോര്‍ജ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. അബ്ദുല്‍ കരീം പുഴക്കാട്ടിരി സ്വാഗതവും നിയാസ് പുത്തൂര്‍ നന്ദിയും പറഞ്ഞു.

ജേതാക്കള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വൈ.എം .എ പ്രസിഡന്റ് സലിം വേങ്ങര, വൈ.ഐ.എഫ്.എ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത്, അറാട്‌കോ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് ഒഴുകൂര്‍, വൈ.എം.എ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം പുഴക്കാട്ടിരി, നന്മ കണ്‍വീനര്‍ അജോ ജോര്‍ജ്, അലിയാര്‍ മണ്ണൂര്‍, നാസര്‍ മുക്കില്‍, അസ്‌ക്കര്‍ വണ്ടൂര്‍, മുഹമ്മദലി മാസ്റ്റര്‍, അബ്ദുല്‍ ഹമീദ് കാസര്‍കോട്, മന്‍സൂര്‍ കരുവന്തിരുത്തി, ഷബീര്‍ ഹസ്സന്‍, ശബീബ് വണ്ടൂര്‍ എന്നിവര്‍ വിതരണം ചെയ്തു.

Content Highlights: Sevens football tournament concludes in Yambu; AFC Medina team winners


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022

Most Commented