ടീം ഷറഫിയ സെവന്‍സ്‌കപ്പ്  സെമി മത്സരങ്ങള്‍ വെള്ളിയാഴ്ച നടക്കും 


ടീം ഷറഫിയ സംഘടിപ്പിക്കുന്ന  സെവൻസ്‌കപ്പ് ടൂർണമെന്റിൽ വിശിഷ്ടാതിഥികൾ കളിക്കാരുമായി പരിചയപ്പെടുന്നു

ജിദ്ദ: ടീം ഷറഫിയ സംഘടിപ്പിക്കുന്ന ഈത്താത്ത് ഡോട്ട്‌കോം സെവന്‍സ്‌കപ്പില്‍ റോയല്‍ ട്രാവല്‍സ് എഫ്സി അല്‍ റായി വാട്ടര്‍ എഫ്സി എന്നിവര്‍ വിജയിച്ച് സെമി മത്സരങ്ങളിലേക്ക് പ്രവേശിച്ചു. അടുത്ത വെള്ളിയാഴ്ച സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. കഴിഞ്ഞ ദിവസം നടന്ന

ആദ്യമത്സരത്തില്‍ റോയല്‍ ട്രാവല്‍സ് എഫ്സി, മക്ക എഫ്സി മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. അതിന് ശേഷം നടന്ന എക്‌സ്ട്രാ ടൈമിലും ആരും ഗോളടിക്കാതെ സമനിലയില്‍ ആയതിനെ തുടര്‍ന്ന് കളി ടൈബ്രേക്കിലേക്ക് നീങ്ങുകയായിരുന്നു. ടൈംബേക്കറിലാണ് റോയല്‍ ട്രാവല്‍സ് എഫ്.സി വിജയികളായത്.

രണ്ടാമതായി നടന്ന ബാഹിബര്‍ഗര്‍ എഫ്സി, അല്‍ റായി വാട്ടര്‍ എഫ്സി മത്സരവും 2-2 എ്‌ന നിലയില്‍ സമനിലയില്‍ പിരിയുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും ആരും ഗോളടിക്കാത്തതിനെ തുടര്‍ന്ന് ടൈംബ്രേക്കറിലാണ് അല്‍റായി വാട്ടര്‍ എഫ്.സി വിജയികളായത്.

റോയല്‍ ട്രാവല്‍സിന് വേണ്ടി വേണ്ടി സുധീഷ് രണ്ട് ഗോള്‍ നേടി. മക്ക എഫ്.സിക്കുവേണ്ടി റിദ്വാന്‍, ഫയാസ് എ്ന്നിവര്‍ ഒരോ ഗോള്‍ വീതവും നേടി. സുധീഷിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

രണ്ടാം മത്സരത്തില്‍ അല്‍റായി വാട്ടര്‍ എഫ്സിക്കുവേണ്ടി ശിഹാബ്, സുഹൈല്‍ എന്നിവര്‍ ഒരോ ഗോള്‍ വീതവും ബാഹി ബര്‍ഗര്‍ എഫ്സിക്കുവേണ്ടി അക്ബര്‍, ഫാസില്‍ ഒരോ ഗോളുകളും നേടി.

അല്‍റായി വാട്ടര്‍ ഗോള്‍ കീപ്പര്‍ നിദ്ല്‍ഷാന്‍ കളിയിലെ താരമായി തെരഞ്ഞെടുത്തു.

ആദ്യ മത്സരത്തില്‍ മുജീബ് റീഗള്‍, അക്കു പെരിന്തല്‍മണ്ണ, ചെറിയ മുഹമ്മദ്, മുന്‍ സിഫ് പ്ലെയര്‍ കോയ, നാണി മക്ക, പ്രസാദ് റോയല്‍ എഫ്സി ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ ഫിറോസ്‌ചെറുകോട് എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

രണ്ടാം മത്സരത്തില്‍ ഈത്താത്ത് ട്രാവല്‍സ് മാനേജിങ് പാര്‍ട്ണര്‍ സുല്‍ത്താന്‍ അസ്മരി, ഹക്കീം പാറക്കല്‍, പി.കെ സിറാജ് ഗള്‍ഫ് മാധ്യമം, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സുല്‍ഫി മഹജ്ര്‍ എഫ്സി, സവാദ് അല്‍റായി വാട്ടര്‍, ഫഹജാസ് എ.സി.സി, ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ബിജു മോഹനന്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

മികച്ച കളിക്കാര്‍ക്ക് ഏഷ്യന്‍ ടൈം നല്‍കുന്ന സ്മാര്‍ട്ട് വാച്ച് അക്കു പെരിന്തല്‍മണ്ണ, റഫീഖ് മഞ്ചേരി ഫാല്‍കോ ഇന്റര്‍നാഷണല്‍ നല്‍കുന്ന ക്യാഷ് പ്രൈസ് മുജീബ് റീഗള്‍ , കോക്ക്‌റ്റൈസ് നല്‍കുന്ന ട്രോഫി റഫീഖ് നെല്ലേകണ്ടി, ഹക്കീം പാറക്കല്‍ എന്നിവര്‍ നല്‍കി.

കൂപ്പണ്‍ നറുക്കെടുപ്പില്‍ സാന്‍ഫോര്‍ഡ് നല്‍കുന്ന ആകര്‍ഷകരമായ രണ്ട് സമ്മാനങ്ങള്‍ അബ്ദുറഹ്‌മാന്‍, ഉമ്മര്‍ പാറമ്മല്‍ എന്നിവര്‍ നല്‍കി. തുറയ്യ നല്‍കുന്ന മറ്റൊരു സമ്മനം യഹ്കൂബ്ബാബു നല്‍കി.

വെള്ളിയാഴ്ച രാത്രി 8.30ന് ആണ് സെമിഫൈനല്‍. ആദ്യ സെമിയില്‍ ഗ്ലൗബ് എഫ്സി, റോയല്‍ ട്രാവല്‍സ് എഫ്സിയെ നേരിടും. രണ്ടാം മത്സരത്തില്‍ 9:30ന്
അല്‍റായി വാട്ടര്‍ എഫ്സി, എച്ച്. എം.ആര്‍ എഫ്.സിയുമായും നേരിടും. പ്രമുഖ കളിക്കാരുമായാണ് എല്ലാ ടീമുകളും ഇറങ്ങുന്നത്. കാണികള്‍ക്കുവേണ്ടി നിരവധി സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

Content Highlights: sevens football


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented