വനിതാ തീർഥാടകരെ സഹായിക്കുന്ന ഭാഷാ വിവർത്തക
മക്ക: ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, ടര്‍ക്കിഷ്, ഉസ്ബെക്ക് എന്നീ അഞ്ച് ഭാഷകളില്‍ വനിതാ ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതായി ഹറം കാര്യാലയം അറിയിച്ചു.
റമദാന് മാസത്തില്‍ വിവിധ ഭാഷകളില്‍ സ്ത്രീകള്‍ക്ക് മികച്ച സേവനങ്ങള്‍ നല്കുന്നതിനാല് വനിതാ തീര്‍ഥാടകരെ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ഭാഷകളും വിവര്‍ത്തനങ്ങളും സഹായകമാകുന്നതായി വിമന്‍സ് ലാംഗ്വേജസ് ആന്‍ഡ് ട്രാന്സ്ലേഷന് പ്രസിഡന്‍സി അറിയിച്ചു.
വനിതാ ജീവനക്കാര്‍ക്ക് ലക്ഷ്യബോധമുള്ള പ്രവര്‍ത്തനം കാഴ്ചവെക്കുവാന് സാധിക്കുന്നതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വിമന്‍സ് ലാംഗ്വേജസ് ആന്‍ഡ് ട്രാന്സ്ലേഷന് ഡയറക്ടര്‍ ദലാല്‍ ബിന്ത് അബ്ദുള്‍ അസീസ് ഫലാത്ത പറഞ്ഞു.
ഭാഷാ വിവര്‍ത്തന വനിതകള്‍ ഇടനാഴികളിലും ഹറമില്‍ വനിതകളുടെ ഭാഗത്തും പ്രത്യേക യൂണിഫോമിലുണ്ടാകും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളില്‍ ഇത് സ്ത്രീ തീര്‍ഥാടകരെ നേരിട്ട് അറിയാന്‍ സഹായിക്കും.
റമദാനില്‍ ഹറമിലെ സെക്യൂരിറ്റി സ്പെഷ്യല്‍ ഫോഴ്സ് വിശ്വാസികളുടെയും തീര്‍ഥാടകരുടെയും സഞ്ചാരം ക്രമീകരിക്കുവാനും ഹറമിലേക്കുള്ള പ്രവേശനം സുഗമമാക്കാനും സുരക്ഷ ഉറപ്പാക്കുവാനും മാനുഷിക സേവനങ്ങള്‍ നല്‍കാനും വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
തീര്‍ഥാടകരുടെ ഹറമിലേക്കുള്ള പ്രവേശനവും തിരികെ പോക്കും നിയന്ത്രിക്കുന്നതിന് ഹറമിലെ വിവിധ നിലകളിലും അങ്കണങ്ങളിലും വിന്യസിച്ചിരുന്ന മൈക്രോ ക്യാമറകളിലൂടെ സാധിക്കുന്നുണ്ട്.
Content Highlights: Services in five languages for female pilgrims arriving at Haram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..