ഷബീര്‍ ബാബുവിന് ജിദ്ദാ - പൊന്നാനി മുസ്ലീം ജമാഅത്ത് യാത്രയയപ്പ് നല്‍കി


.

ജിദ്ദ: ഇരുപത്തിയെട്ട് വര്‍ഷത്തെ സൗദി പ്രവാസത്തിന് ശേഷം ജിദ്ദാ - പൊന്നാനി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് ഷബീര്‍ എന്ന ഷബീര്‍ ബാബു നാട്ടിലേയ്ക്ക് മടങ്ങുന്നു. 1995 ആദ്യത്തില്‍ മിത്‌സുബിഷി ഇലക്ട്രിക്കല്‍ കമ്പനിയില്‍ സ്റ്റോര്‍കീപ്പര്‍ - അക്കൗണ്ടന്റ് ആയി ജോലിക്ക് കയറിയ ഷബീര്‍ അക്കൗണ്ടന്റ്, സീനിയര്‍ അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജര്‍, എന്നീ പദവികളില്‍ സേവനം ചെയ്ത ശേഷം സെക്ഷന്‍ മാനേജര്‍ ആയിരിക്കുമ്പോഴാണ് വിരമിക്കുന്നത്.

പരേതരായ പി വി അസീസ് അബ്ദുല്‍ ഖാദര്‍ - ഫാത്തിമ്മ ദമ്പതികളുടെ മകനാണ് അഹമ്മദ് ഷബീര്‍. ഭാര്യ: പൊന്നാനി സ്വദേശി തന്നെയായ റാഷിദ. മക്കള്‍: ഷാരൂഖ് (സി എം എ വിദ്യാര്‍ത്ഥി), ആത്വിഫ് (യു കെ), ഐ ഐ എസ് ജെ വിദ്യാര്‍ത്ഥികളായ സല്‍മാന്‍, അയാന്‍, അലീന.

ജിദ്ദയിലെത്തിയത് മുതല്‍ പൊന്നാനി സ്വദേശികളുടെ സാമൂഹ്യ, ജീവകാരുണ്യ സംഘടനയായ ജെ പി എം ജെ (ജിദ്ദാ - പൊന്നാനി മുസ്ലിം ജമാഅത്ത്) യില്‍ സജീവമായിരുന്നു. സംഘടനയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷം പ്രസിഡന്റ് പദവിയില്‍ ആയിരിക്കെ പ്രവാസം മതിയാക്കുന്ന ഷബീര്‍ ബാബുവിനും കുടുംബത്തിനും പ്രവര്‍ത്തകരും കുടുംബങ്ങളും ചേര്‍ന്ന് യാതായയപ്പ് നല്‍കി.

പ്രവാസം മതിയാക്കുന്ന ജെ പി എം ജെ കുടുംബാംഗങ്ങളായ ഹസീന നവാസ്, മക്കള്‍ ആല്‍ഫിന്‍, നസ്ലിന്‍ എന്നിവരെയും സാബിറ അക്ബര്‍, മകന്‍ അയ്മന്‍ എന്നിവരെയും പരിപാടിയില്‍ വെച്ച് ആദരിച്ചു. പരിപാടിയില്‍ സംഘടനയുടെ ഉപഹാരം പിരിഞ്ഞു പോകുന്നവര്‍ക്ക് കൈമാറി.

പുതിയ പ്രസിഡന്റ് മന്‍സൂര്‍ പൊന്നാനിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മുന്‍ പ്രസിഡന്റ് ടി വി അബ്ദുല്ലക്കുട്ടി, നാസിക് റഹ്‌മാന്‍, സഈദ്, ഇര്‍ഫാന്‍, അലി, ആഷിഖ്, അലിക്കുട്ടി, ഫൈസല്‍, ഡോ.അമീറുദ്ധീന്‍, നവാസ് ബാവ, അക്ബര്‍ പൊന്നാനി, മറിയു അബ്ദുള്ളക്കുട്ടി, നിഷാ അമീറുദ്ധീന്‍, ഷെറിയ ഷാജി, റസിയ നാസര്‍, റീന ആഷിക്, ഫസ്ല നാസിക്, സംറ മന്‍സൂര്‍, ഷഹനാസ് അലി, ശബാന ഇര്‍ഫാന്‍, ഷബ്ന സൈദ്, എന്നിവര്‍ പങ്കെടുത്തു.

Content Highlights: sentoff

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented