ദാമു കോറോത്തിന് സാസ്‌കാരിക പ്രവർത്തകർ നൽകിയ യാത്രയയപ്പ്
മനാമ: നാല്പത്തി രണ്ട് വര്‍ഷത്തെ ബഹ്‌റൈനിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത നാടക പ്രവര്‍ത്തകനും കലാ, സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യവുമായ ദാമു കോറോത്തിന് ബഹ്‌റൈനിലെ കലാ, സാമൂഹിക , സാസ്‌കാരിക പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ രാധാകൃഷ്ണന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ സിഞ്ചിലെ ബു അലി പാര്‍ട്ടി ഹാളില്‍ ചേര്‍ന്ന ഹ്രസ്വമായ യോഗത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.
ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ , ബഹ്‌റൈന്‍ കേരളീയ സമാജം മുന്‍ പ്രസിഡണ്ട് ആര്‍ .പവിത്രന്‍, കേരളീയ സമാജം മുന്‍ ജനറല്‍ സെക്രട്ടറി എന്‍ .കെ. മാത്യു, നോര്‍ക്ക ബഹറിന്‍ കോര്‍ഡിനേറ്ററും മുന്‍ സമാജം ഭരണ സമിതി അംഗവുമായ സിറാജ് കൊട്ടാരക്കര, ഇന്ത്യന്‍ ക്ലബ്ബ് മുന്‍ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം, ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ജനറല്‍ സെക്രട്ടറി ഷെമിലി പി .ജോണ്‍, ഫ്രാന്‍സിസ് കൈതാരത്ത്, പ്രകാശ് വടകര, എസ് .വി .ബഷീര്‍, ഒരുമ കാസര്‍ഗോഡ് പ്രസിഡണ്ട് ബാബു കുഞ്ഞിരാമന്‍, കുടുബ സൗഹൃദ വേദി ജനറല്‍ സെക്രട്ടറി എബി തോമസ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡണ്ട് ദീപക് മേനോന്‍, ശിവദാസന്‍. എം, സതീഷ് മുതലയില്‍, ശ്രീധര്‍ തേറമ്പില്‍, ഹംസ കൊയിലാണ്ടി, ബാലകൃഷ്ണന്‍ വടകര, ബഹറിന്‍ കേരളീയ സമാജം മുന്‍ ഭരണ സമിതി അംഗങ്ങളായ ശിവകുമാര്‍ കൊല്ലോറത്ത്, ,ശശിധരന്‍ .എം തുടങ്ങിയവര്‍ ദാമു കോറോത്തിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് രാധാകൃഷ്ണന്‍ തെരുവത്ത് ബഹ്‌റൈനിലെ കലാ, സാമൂഹിക, സാസ്‌കാരിക പ്രവര്‍ത്തന രംഗത്തെ പ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ദാമു കോറോത്തിനെ പൊന്നാടയണിച്ച് ആദരിക്കുകയും, ഉപഹാരം കൈമാറുകയും ചെയ്തു .
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..