സെമിനാറിൽ നിന്ന്
മസ്‌കറ്റ്: സൗന്ദര്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സ്വയം അറിയുന്നതിനെ കുറിച്ചുള്ള സംഗ്രഹം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്‌സ് ഫോറമായ മോട്ടിവേഷണല്‍ സ്ട്രിപ്‌സിന്റെ സ്ഥാപകന്‍ ഷിജു എച്ച് പള്ളിത്താഴേത്താണ് സെമിനാറിനെത്തിയത്. സൗന്ദര്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടിയല്‍ വിദ്യാര്‍ഥികളെ ജീവിതത്തില്‍ വിജയിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ചിന്തകളെ കുറിച്ച് ഷിജു സംസാരിച്ചു.
ഒരാള്‍ കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ വളര്‍ച്ച ആരംഭിക്കുന്നുവെന്നും പഠിക്കാനും കൂടുതല്‍ വളരാനുമുള്ള അത്യാഗ്രഹമാണ് വിജയമെന്നും സെമിനാറില്‍ സംസാരിച്ച് ഷിജു താഴേത്ത് പറഞ്ഞു.
ഷിജു താഴേത്തിനെ സ്വാഗതം ചെയ്യാന്‍ സൗന്ദര്യ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ഹാള്‍ റൂമില്‍ മീഡിയ, എസ്.ഇ.ടി മാനേജ്‌മെന്റ്, ഫാക്കല്‍റ്റി, ഹൈസ്‌കൂള്‍, ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ എന്നിവരെല്ലാം എത്തിച്ചേര്‍ന്നു.
ഷിജു താഴേത്തിനെ എസ്.ഇ.ടി മാനേജിംഗ് ട്രസ്റ്റി പ്രതീക്ഷ കീര്‍ത്തന്‍ കുമാര്‍, സി.ഇ.ഒ കീര്‍ത്തന്‍കുമാര്‍ എന്നിവര്‍ അനുമോദിച്ചാണ് പരിപാടിക്ക് തുടക്കമായത്. സീനിയര്‍ ഫാക്കല്‍റ്റി അംഗം ശ്രീകല പി.വിജയന്റെ നേതൃത്വത്തിലാണ് മുഴുവന്‍ പരിപാടികളും ഏകോപിപ്പിച്ചത്. ശ്രീകല പി വിജയന്‍ രചിച്ച പോയറ്റിക് നെക്റ്റര്‍ എന്ന പേരിലുള്ള കവിതാ പുസ്തകവും സൗന്ദര്യ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും മറ്റു അന്യ ദേശ വിദ്യാര്‍ഥികളും രചിച്ച 'ബര്‍ജിയന്‍സ്' എന്ന സമാഹാരവും ഷിജുവും പ്രതീക്ഷയും ചേര്‍ന്ന് പ്രകാശനം ചെയ്തു.
സൗന്ദര്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രേണുകദേവി വിദ്യാര്‍ഥികളെ അനുമോദിച്ചു. സെമിനാറില്‍ പങ്കെടുത്തതിന് ശേഷം വിദ്യാര്‍ഥികളുടെ ഊര്‍ജ്ജ നിലകള്‍ വര്‍ധിച്ചുവെന്നും മോട്ടിവേഷണല്‍ സ്ട്രിപ്‌സിന്റെ സ്ഥാപകനില്‍ നിന്നുള്ള അറിവിന്റെ ശകലങ്ങളാല്‍ അവരില്‍ വളര്‍ച്ച ഉണ്ടായതായി തനിക്ക് ഉറപ്പുണ്ടെന്നും പ്രതീക്ഷ കീര്‍ത്തന്‍ കുമാര്‍ പ്രസ്താവിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..