ജിദ്ദ: സൗദിയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യു ഭാഗീകമായി പിന്‍വലിക്കുകയും ഷോപ്പിംഗ് സെന്ററുകളും മാളുകളും തുറന്ന് പ്രവൃത്തിക്കാനും ആരംഭിച്ചു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവാദം നല്‍കിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് ഷോപ്പുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടിക്രമങ്ങളുടെ ഭാഗമായി 'വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ, മാറ്റികൊടുക്കുകയോ ചെയ്യില്ലെന്ന' നേരത്തെയുള്ള നിബന്ധനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സൗദി വാണിജ്യ മന്ത്രാലയമാണ് നേരത്തെയുള്ള നിബന്ധന റദ്ദാക്കിയിരിക്കുന്നത്.
സാധനങ്ങള്‍ മടക്കുകയും മാറ്റുകയും ചെയ്യുന്നത് ഉപഭോക്താവിന്റെ അടിസ്ഥാനപരമായ അവകാശമാണെന്ന് സൗദി വാണിജ്യ മന്ത്രി ഡോക്ടര്‍ മാജിദ് അല്‍ ഖുസൈബി വ്യക്തമാക്കി. ഓരോ പ്രവിശ്യയുടേയും നഗരങ്ങളുടെയും മുനിസിപ്പാലിറ്റികള്‍ ഷോപ്പിംഗ് സെന്ററുകള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുകയോ, മാറ്റിക്കൊടുക്കുകയോ ചെയ്യില്ലെന്ന നിബന്ധനയോടെ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ നിബന്ധന കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമല്ല. സാധനങ്ങള്‍ തിരിച്ചു നല്‍കുന്നതും മാറ്റിയെടുക്കുന്നതും ഉപഭോക്താവിന്റെ സ്വാതന്ത്ര്യമാണ്. ഈ നിബന്ധന സ്ഥാപനങ്ങള്‍ റദ്ദാക്കണമെന്ന് ഡോക്ടര്‍ മാജിദ് അല്‍ ഖുസൈബി അറിയിച്ചു.
Content Highlights: Saudi Arabia new Corona guidelines for commercial shops


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..