പ്രതീകാത്മക ചിത്രം | Photo: Mohammed al-WAFI | AFP
റിയാദ്: ഇറാന് പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകള്‍ റിക്രൂട്ട് ചെയ്ത ഒരു യമന്‍ ബാലനെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന തിങ്കളാഴ്ച രാവിലെ യമന്‍ സര്‍ക്കാരിന് കൈമാറി. യമനിലെ നിയമാനുസൃത സര്‍ക്കാറിനെ പിന്തുണക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദി റെഡ് ക്രസന്റ് അതോറിറ്റിയും അന്താരാഷ്ട്ര റെഡ്ക്രസന്റ് കമ്മിറ്റിയുടെ പ്രതിനിധിയും സൗദി മനുഷ്യാവകാശ കമ്മീഷന്, കിംഗ് സല്മാന് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റെറും, പങ്കാളിത്വത്തിലാണ് കൈമാറ്റം നടത്തിയത്. യമന്‍ പോരാട്ടം തുടങ്ങിയതിനുശേഷം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഇത്തരത്തില്‍ റിക്രൂട്ട് ചെയ്ത 147 യമന്‍ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യമര്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയതായി ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തികളില്‍ തീവ്രവാദികളായ ഹൂത്തി മലീഷ്യകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യ്ത് ചൂഷണം ചെയ്യുകയും യുദ്ധമുന്നണികളിലേക്ക് വലിച്ചെറിയുകയും ചെയുന്നുണ്ട്. ഇത്തരം ക്രൂരമായ പ്രവൃത്തികള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിനും, കുട്ടികളുടെ അവകാശങ്ങള്‍ക്കും എതിരായുള്ള കടുത്ത നിയമലംഘനമാണെന്നും സഖ്യ സേന വക്താവ് പറഞ്ഞു.
Content Highlights: Saudi-led coalition, Yemen Houthi attack
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..