പീഡനത്തിനിരയാകുന്നു: സൗദി യുവതി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടി


റിയാദ് :വീട്ടില്‍ കൊടും പീഡനത്തിനിരയാകുന്ന സൗദി യുവതി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടി. പരാതി ശ്രദ്ധയില്‍പെട്ട സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മന്ത്രാലയം അറിയിച്ചു.

സ്വന്തം സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കൊടും പീഡനം സഹിക്കവയ്യതെയാണ് വിവാഹമോചിതയായ സ്വദേശി യുവതി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയിരിക്കുന്നത്. തന്നെയും തന്റെ മകനെയും സഹോദരന്മാരും ബന്ധുക്കളും പീഡിപ്പിക്കുകയാണെന്ന് യുവതി പറയുന്നു. താന്‍ ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുകയാണെന്നും യുവതി പറയുന്നുണ്ട്.

വിഷയത്തില്‍ സൗദി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഇടപെടുകയും യുവതിയുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. യുവതിയെ പീഡിപ്പിച്ചവര്‍ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മന്ത്രാലയം അറിയിച്ചു.

തന്റെ കുടുംബം പീഡിപ്പിക്കുമ്പോള്‍ ആദ്യ ഭര്‍ത്താവാണ് തനിക്ക് സഹായവുമായി വന്നതെന്നും അദ്ദേഹം സഹോദരന്മാരുടെ പീഡനത്തില്‍ നിന്നും തന്നെ രക്ഷിച്ചിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. തന്റെ സഹോദരന്മാരും ബന്ധുക്കളും കരുണയില്ലാത്തവരാണ്. തന്റെ മകനെ അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സഹോദരന്മാര്‍ എന്നെ ഭീഷണിപ്പെടുത്തിയെന്നും യുവതി സോഷ്യല്‍ മീഡിയയിലൂടെ പറയുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented