
-
റിയാദ്: 'അല്‍-അഖ്ബാരിയ റേഡിയോ' സൗദിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഞായറാഴ്ച രാവിലെ 7 മണിക്കാണ് പ്രവര്‍ത്തനമാരംഭിച്ചത്. സൗദിയിലെ ആദ്യത്തെ വാര്‍ത്താ റേഡിയോ സ്റ്റേഷനാണിത്. ഫെബ്രുവരി 13-ന് ലോക റേഡിയോ ദിനത്തിലാണ് 'അല്‍-അഖ്ബാരിയ റേഡിയോ'' പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രാദേശിക വാര്‍ത്തകളും പരിപാടികളിലും റേഡിയോ ശ്രദ്ധ കേന്ദ്രീകരിക്കും. സമൂഹത്തിലെ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിവിധങ്ങളായ മാധ്യമങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് റേഡിയോയുടെ തുടക്കമെന്ന് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റി സിഇഒ മുഹമ്മദ് അല്‍ ഹാരിസി പറഞ്ഞു. പുതിയ ബുള്ളറ്റിനുകളും വാര്‍ത്താ സംക്ഷിപ്തങ്ങളും ജനങ്ങള്‍ക്ക് ആവശ്യമുള്ള വിഷയങ്ങളും അതോടൊപ്പം ഏറ്റവും പുതിയ അന്താരാഷ്ട്ര വിവരങ്ങളും വാര്‍ത്തകളും റേഡിയോയിലൂടെ ലഭ്യമാകും.
മാധ്യമ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും വികസനത്തിന്റെയും പുരോഗതിയുടെയും ഘട്ടങ്ങള്‍ തുടരുന്ന പ്രക്ഷേപണ അതോറിറ്റിയുടെ ചരിത്രത്തിലെ ഒരു പുതിയ ഗുണപരമായ കുതിപ്പാണ് ഈ റേഡിയോയെന്ന് അല്‍-ഇഖ്ബാരിയ റേഡിയോ ഡയറക്ടര്‍ മുബാറക് അല്‍-അതി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..