ഹജ്ജിന്റെ പേരില്‍ തട്ടിപ്പുനടത്തിയ 15 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു


പ്രതീകാത്മകചിത്രം

റിയാദ്: ഹജ്ജ് സംബന്ധമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച 15 പേരെ രണ്ട് വ്യത്യസ്ത നീക്കങ്ങളിലൂടെ സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തതായി സൗദിയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജ് ഉള്‍പ്പെടെയുള്ള വ്യാജ സേവനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് വിവിധ രാജ്യക്കാരായ ഏഴ് പേരെയും മക്ക പോലീസ് അറസ്റ്റ് ചെയ്തു.

നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെ പുണ്യസ്ഥലങ്ങളിലേക്കും ഹോട്ടലുകളിലേക്കും ഗതാഗതസൗകര്യം നല്‍കുമെന്നും തീര്‍ഥാടകര്‍ക്ക് ബലി അര്‍പ്പിക്കാന്‍ സുരക്ഷിതമായ അവസരം നല്‍കുമെന്നുമാണ് നിയമവിരുദ്ധമ ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ പറഞ്ഞിരിക്കുന്നത് എന്ന് എസ്.പിഎ പ്രസ്താവനയില്‍ പറഞ്ഞു.

മക്കയിലേക്കു തീര്‍ത്ഥാടകര്‍ക്ക് വ്യാജ ഗതാഗത സേവനങ്ങള്‍ വാഗ്ദാനം ചെയ്ത ഏഴ് പ്രവാസികളെ ഒരു പ്രത്യേക നീക്കത്തിലൂടെയാണ് റിയാദ് പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹജ്ജ് കാമ്പെയ്നുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയാദില്‍ ലൈസന്‍സില്ലാത്ത വെബ്സൈറ്റ് നടത്തിയതിന് മറ്റൊരു പ്രവാസിയേയും കസ്റ്റഡിയിലെടുത്തു. തട്ടിപ്പുകാരെ കസ്റ്റഡിയിലെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അനധികൃത ഹജ്ജുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സംശയാസ്പദമായ വെബ്സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കുമെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlights: Saudi police have arrested 15 people for allegedly cheating during the Hajj

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented