.
റിയാദ്: ധനമന്ത്രി ഇന്ന് സംസ്ഥാന നിയമസഭയില്‍ അവതരിപ്പിച്ച ഇടത് സര്‍ക്കാരിന്റെ ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം തികച്ചും നിരാശാജനകവും ലക്ഷ്യ ബോധമില്ലാത്തതും പ്രവാസികളെ പാടെ അവഗണിച്ച ഒരു ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി. സൗദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ബജറ്റില്‍ 3500 രൂപയായി വര്‍ധിപ്പിച്ച പ്രവാസി പെന്ഷന് ഇതുവരെയും നല്കി തുടങ്ങിയിട്ടില്ല. പുതിയ ബജറ്റില്‍ ഇതു സംബന്ധിച്ചുള്ള യാതൊരു പരാമര്‍ശങ്ങളുമില്ല. കോവിഡ് ബാധിച്ചു പ്രവാസ ലോകത്ത് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെക്കുറിച്ച് ബജറ്റില്‍ ഒരിടത്തും പറയുന്നില്ല. അത് പോലെ കോവിഡ് പ്രതിസന്ധിയില്‍പെട്ട് നാട്ടില്‍ തിരിച്ചെത്തി തിരികെ പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു. ഇപ്പോള്‍ തന്നെ കടക്കെണിയില്പെട്ടുഴലുന്ന സംസ്ഥാനത്തെ പടുകുഴിലേക്ക് നയിക്കാനുള്ള നിര്‍ദേശങ്ങളാണ് ധനമന്ത്രി ബജറ്റിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത്.
കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒന്നേകാല്‍ ലക്ഷം കോടി രൂപ വിദേശ നിക്ഷേപം നാട്ടിലെത്തിച്ചവരാണ് പ്രവാസികള്‍. മഹാമാരിയെ തുടര്‍ന്ന് പതിനഞ്ച് ലക്ഷത്തിലധികം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയിട്ടുമുണ്ട്. ഇവര്‍ക്ക് വേണ്ടി യാതൊരു പ്രഖ്യാപനവും ബജറ്റിലില്ലാത്തത് അത്യന്തം നിരാശാജനകമാണ്.
1.57 ലക്ഷം കോടി രൂപയുടെ ബജറ്റില്‍, സംസ്ഥാനത്തിന്റെ അടിത്തറയായ ഭുരിപക്ഷവിഭാഗമായ പ്രവാസികള്‍ക്ക് മാറ്റിവെച്ചിരിക്കുന്നത് കേവലം 234 കോടി രൂപ മാത്രമാണ്. ഇത് കടുത്ത അനീതിയാണെന്നും ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
Content Highlights: saudi, oicc, kerala budget2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..