വില നിരീക്ഷണം; ഒരാഴ്ചയ്ക്കിടെ വ്യാപക  പരിശോധന നടത്തി വാണിജ്യ മന്ത്രാലയം


ജാഫറലി പാലക്കോട്.

.

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലെയും വിപണികളും വിലകളും നിരീക്ഷിക്കുന്നതിനായി പരിശോധനാ സംഘങ്ങള്‍ 18,000-ലധികം ടൂറുകള്‍ നടത്തിയതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

വിലകള്‍ നിരീക്ഷിക്കുന്നതിനായി നടത്തിയ 1,305 ഫീല്‍ഡ് സന്ദര്‍ശന ടൂറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഈ സമയത്ത് സംഘം 29,000 ഓപ്പറേഷനുകളാണ് നടത്തിയത്. എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലേയും സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില പരിശോധിച്ചു.

എല്ലാ പ്രദേശങ്ങളിലെയും വിലകള്‍ നിരീക്ഷിച്ച് ഇലക്ട്രോണിക് സംവിധാനത്തില്‍ അപ്ലോഡ് ചെയ്ത് 278 അടിസ്ഥാന സാധനങ്ങളുടെ വില മന്ത്രാലയം പിന്തുടരുന്നുണ്ട്.

ഈ സന്ദര്‍ശനങ്ങള്‍ വിപണികളെ നിരീക്ഷിക്കാനും വിലനിലവാരം പരിശോധിക്കാനും ഉല്‍പ്പന്നങ്ങളുടെ ലഭ്യത പിന്തുടരാനും ഒന്നിലധികം വിതരണക്കാരുണ്ടെന്നും ഉയര്‍ന്ന നിലവാരമുള്ള ഇതര ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ്.

ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ വാണിജ്യ സ്ഥാപനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പരിശോധനാ ടൂറുകള്‍ സഹായകമാകുന്നുണ്ട്.

വാണിജ്യ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഏകീകൃത നമ്പറായ 1900 അല്ലെങ്കില്‍ 'ബലാഗ് തിജാരി'' (വാണിജ്യ റിപ്പോര്‍ട്ട്) ആപ്ളിക്കേഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Content Highlights: saudi market inspection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented