Photo: Getty Images
ജിദ്ദ: ഓഗസ്റ്റ് ഒന്നു മുതൽ സൗദി അറേബ്യയിലെ ഷോപ്പിങ് മാളുകളിലും വിപണികളിലും കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്ക് മാത്രം പ്രവേശനാനുമതി നൽകും. രാജ്യം കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കൊറോണ രോഗമുക്തരായശേഷം ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്കും മാത്രമാകും ഓഗസ്റ്റ് 1 മുതൽ ഷോപ്പിംഗ് സെന്ററുകളിലേക്കും മാർക്കറ്റുകളിലേക്കും പ്രവേശനം അനുവദിക്കൂ എന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
സന്ദർശകർ 'തവക്കൽനാ' ആപ്പിൽ ആരോഗ്യസ്ഥിതി പ്രദർശിപ്പിക്കണം. ആരോഗ്യസ്ഥിതിയുടെയും പ്രായത്തിന്റെയും അടിസ്ഥാനത്തിൽ കുത്തിവയ്പ് നിർബന്ധമല്ലാത്തവരെ നിർബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങളെ കോവിഡ് വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഗസ്റ്റ് ഒന്നുമുതൽ പൊതു, സ്വകാര്യ ഓഫീസുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കഫേകൾ, റസ്റ്റോറന്റുകൾ, ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിലെ പ്രവേശനം രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയയത്.
രാജ്യത്തെ ഏതെങ്കിലും സാംസ്‌കാരിക, വിനോദ, കായിക പരിപാടികളിൽ പങ്കെടുക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 26 ദശലക്ഷത്തിലധികം ഡോസുകൾ രാജ്യത്ത് ഇതിനകം നൽകിയിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..