സൗദി കെ.എം.സി.സി  സാമൂഹ്യ സുരക്ഷാ പദ്ധതി; ഹദിയത്തു റഹ്‌മ 2023


ജാഫറലി പാലക്കോട്

സൗദി കെ.എം.സി.സി ഭാരവാഹികൾ പത്രസമ്മേളനത്തിൽ

ജിദ്ദ: കെ.എം.സി.സി സഊദി നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതിയുടെ പത്താം വാര്‍ഷിക ഉപഹാരമെന്നോണം മുന്‍കാലങ്ങളില്‍ പദ്ധതിയില്‍ തുടര്‍ച്ചയായി അംഗങ്ങളായവര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ മാതൃകയില്‍ 'ഹദിയത്തു റഹ്‌മ 2023' വര്‍ഷത്തില്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന അംഗത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം രണ്ടായിരം രൂപയാണ് നിക്ഷേപിക്കുക. 'ഹദിയത്തു റഹ്‌മ 2023' നിലവില്‍ വരുന്നതോടെ കെ.എം.സി.സിയുടെ ജീവകാരുണ്യ ചരിത്രത്തിലെ സ്വപ്നപദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്ന് ജിദ്ദയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

നാഷണല്‍ കമ്മറ്റിയുടെ സുരക്ഷാ പദ്ധതിയില്‍ സഊദിയില്‍ നിന്നും തുടക്കം മുതല്‍ നാല് വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗമായിട്ടുള്ളവരും, അതല്ലെങ്കില്‍ രണ്ടായിരത്തി പതിനെട്ടിന് മുമ്പ് ഏതെങ്കിലും വര്‍ഷം മുതല്‍ സഊദിയില്‍ നിന്നും ആറു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംഗത്വം നേടിയിട്ടുള്ളവരും, ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നരുമായ അറുപത് വയസ്സ് പിന്നിട്ടവര്‍ക്കാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക.

നാഷണല്‍ കെ.എം.സി.സി യുടെ കീഴിലുള്ള മുപ്പത്തിയഞ്ചു സെന്‍ട്രല്‍ കമ്മറ്റികള്‍ മുഖേനയാണ് 'ഹദിയത്തു റഹ്‌മ' പദ്ധതി നടപ്പിലാക്കുന്നത്. ജനുവരി മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക. മാര്‍ച്ച് മാസം മുതല്‍ പദ്ധതി നിലവില്‍ വരും. സുരക്ഷാ പദ്ധതി നടക്കുന്ന ഒരു വര്‍ഷത്തേക്കായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. തൊട്ടുത്ത വര്‍ഷം അംഗത്വം പുതുക്കുവാനും പുതിയ അംഗങ്ങള്‍ക്ക് കടന്നുവരാനും അവസരമുണ്ടാകും. ഏറ്റവും അവസാനം സഊദിയില്‍ നിന്നും പദ്ധതിയില്‍ അംഗമായ സെന്‍ട്രല്‍ കമ്മറ്റി വഴിയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. അപേക്ഷകള്‍ നാഷനല്‍ കമ്മിറ്റി സ്വീകരിക്കുന്നതല്ല.

പദ്ധതിയുടെ ഔപചാരികമായ പ്രഖ്യാപനവും ഉദ്ഘാടനവും ഒക്ടോബര്‍ അവസാനവാരം സുരക്ഷാ പദ്ധതി വിതരണ ചടങ്ങില്‍ വെച്ച് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

2023 വര്‍ഷത്തെ നാഷണല്‍ കമ്മറ്റി സുരക്ഷാ പദ്ധതി അംഗത്വ കാമ്പയിന്‍ ഒക്ടോബര്‍ 15ന് ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിക്കും. ജജജ.ടറുടസസ.ൂനര എന്ന സംഘടനയുടെ ഔദ്യോഗിക സൈറ്റിലൂടെ അംഗത്വം പുതുക്കുവാന്‍ സാധിക്കും. സുരക്ഷാ പദ്ധതിയില്‍ തുടര്‍ച്ചയായ അംഗത്വം നേടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ എത്തിച്ച് നല്‍കുക എന്നതിനാണ് കമ്മറ്റി പ്രാമുഖ്യം നല്‍കുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി.

കെഎംസിസി നാഷനല്‍ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ് കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, ജിദ്ദാ കെ.എം.സി.സ നേതാക്കളായ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിബ്ര എന്നിവര്‍ ജിദ്ദയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: saudi kmc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented