സൗദിയില്‍ വിദേശികളുടെ ഇഖാമകള്‍ താമസ സ്ഥലവുമായി ബന്ധിപ്പിക്കുന്നു


ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയില്‍ നിയമപരമായി തൊഴിലെടുക്കുന്ന വിദേശികളുടെ ഇഖാമകളും വര്‍ക്ക് പെര്‍മിറ്റും അവരുടെ താമസ സ്ഥലവുമായി ബന്ധിപ്പിക്കുവാന്‍ സൗദി നഗര ഗ്രാമ മന്ത്രാലയമൊരുങ്ങുന്നു. വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കുമ്പോള്‍ അംഗീകൃത താമസസ്ഥലം ഉണ്ടാവണമെന്ന നിബന്ധനയാണ് ഇതുമൂലം നടപ്പാക്കുന്നത്.

ഈ നിബന്ധനകളിലേക്ക് വിദേശികളുടെയും സ്ഥാപനങ്ങളുടെയും പദവികള്‍ ശരിയാക്കുന്നതിന് ആവശ്യമായ സമയം താമസിയാതെ തന്നെ മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് ഔദ്യോഗീക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിദേശ തൊഴിലാളികളുടെ ഒന്നിച്ചുള്ള താമസ സ്ഥലങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുവാനുള്ള ഇലക്ട്രോണിക് പോര്‍ട്ടല്‍ സൗദി നഗര ഗ്രാമ മന്ത്രാലയം അടുത്തുതന്നെ നടപ്പാക്കും.

ഈ പോര്‍ട്ടലിലൂടെ നിലവില്‍ വിദേശ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് അവരുടെ റിയല്‍ എസ്റ്റേറ്റിന് ലൈസന്‍സ് നേടിയെടുക്കാനാവും. അതോടൊപ്പം വിദേശ തൊഴിലാളികള്‍ക്ക് ഒന്നിച്ച് താമസിക്കുവാന്‍ ലൈസന്‍സുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയം എവിടെയാണുള്ളതെന്ന് അന്വേഷിക്കുവാന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും സാധിക്കുകയും ചെയ്യും.

ഈയിടെ സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളെ ഒന്നിച്ച് താമസിപ്പിക്കുവാനുള്ള ആരോഗ്യ, സാങ്കേതിക, സുരക്ഷാ വ്യവസ്ഥകളും ചട്ടങ്ങളും നഗര ഗ്രാമ കാര്യ മന്ത്രി മാജിദ് ഹഖീല്‍ അംഗീകരിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ ആദ്യത്തോടെയാണ് ഇത് നടപ്പാക്കുവാന്‍ തുടങ്ങുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

More from this section




Most Commented