സൗദിയിലെ ഫണ്‍സിറ്റികളില്‍ സ്വദേശിവത്കരണം നടപ്പാക്കിതുടങ്ങി


.

റിയാദ്: സൗദിയിലെ ഫണ്‍ സിറ്റികളിലും അമ്യൂസ്മെന്റ് പാര്‍ക്കുകളിലുമുള്ള തൊഴില്‍ മേഖലകളില്‍ മനുഷ്യവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സ്വദേശിവത്കരണം നടപ്പാക്കിതുടങ്ങി. സൗദികളല്ലാത്തവരെ ഇവിടങ്ങളില്‍ ജോലിക്കായി നിയമിക്കുന്നതിനെതിരെ മന്ത്രാലയം ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

തീരുമാനമനുസരിച്ച്, സ്വതന്ത്രവും കാലാനുസൃതവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുടുംബ വിനോദ കേന്ദ്രങ്ങളിലും 70 ശതമാനവും, മാളുകള്‍ പോലെയുള്ളവയിലെ വിനോദ കേന്ദ്രങ്ങളിലെ ജോലികളില്‍ 100 ശതമാനവും സ്വദേശികളെയാണ് നിയമിക്കേണ്ടത്.

അമ്യൂസ്മെന്റ് പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കേണ്ട തീരുമാനവും നടപടിക്രമങ്ങളും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാാപനങ്ങള്‍ക്കെതിരെ മന്ത്രാലയം ഇനിമുതല്‍ ശിക്ഷാനടപടി സ്വീകരിക്കാന്‍ തുടങ്ങും. പ്രധാനമായും രണ്ട് തരം നിയമ ലംഘനങ്ങളാണ് സ്വദേശിവത്കരണ മേഖലയില്‍ കണ്ട്വരുന്നത്. സ്വദേശികള്‍ക്കു മാത്രമായി നീക്കിവെച്ച തൊഴില്‍ മേഖലകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നതും, കൃത്യമായി സ്വദേശിവത്കരണ തോത് പാലിക്കാത്തതുമാണ് ഈ രണ്ട് നിയമ ലംഘനങ്ങള്‍.

സൗദി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉചിതമായതും ഉത്തേജകവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുവാനായി സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യ മേഖലയുമായും മന്ത്രാലയം സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

Content Highlights: Saudi, Indigenization


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented