സാമ്പത്തിക ബാധ്യതയുടെ പേരില്‍ രോഗികളെയും മൃതദേഹങ്ങളും തടഞ്ഞുവെക്കരുത്: സൗദി ആരോഗ്യ മന്ത്രാലയം


ജാഫറലി പാലക്കോട്

.

ജിദ്ദ: സാമ്പത്തിക ബാധ്യതയുടെ പേരില്‍ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാത്തതിന്റെ പേരില്‍ ഏതൊരു സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും രോഗികളെയോ നവജാതശിശുക്കളെയോ സ്ഥാപനത്തില്‍ ചികിത്സിച്ച രോഗികളുടെ മൃതദേഹങ്ങളെയോ തടങ്കലില്‍ വയ്ക്കാനോ അവരുടെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ അവകാശമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. ആരോഗ്യ സ്ഥാപനങ്ങള്‍ തങ്ങളുടെ സാമ്പത്തിക കുടിശ്ശിക ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ ഈടാക്കാന്‍ നിയമപരമായ നടപടിക്രമങ്ങള്‍ നടത്തണമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ആര്‍ട്ടിക്കിള്‍ 30 ലെ വ്യവസ്ഥകളും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ വ്യവസ്ഥകള്‍ അനുസരിച്ച്, ഏതെങ്കിലും ക്രിമിനല്‍ സംഭവമോ ഏതെങ്കിലും ഔട്ട്പേഷ്യന്റ്സ് അല്ലെങ്കില്‍ കിടപ്പുരോഗികള്‍ക്ക് സംഭവിക്കുന്ന മരണമോ ഉണ്ടായാല്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ഉടന്‍ തന്നെ അടുത്തുള്ള ബന്ധപ്പെട്ട സുരക്ഷാ അതോറിറ്റിയെയും മേഖലയിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റിനെയും വിവരമറിയിക്കണം.

പരിക്കേറ്റവര്‍ ആംബുലന്‍സ് സേവനമോ ചികിത്സയോ തേടുന്ന ഏതെങ്കിലും ക്രിമിനല്‍ സംഭവത്തെക്കുറിച്ച് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം, ട്രാഫിക് അപകടങ്ങളുടെയും പരിക്കുകളുടെയും പൂര്‍ണ്ണമായ രേഖകള്‍ സൂക്ഷിക്കുകയും വേണം.

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 ല്‍ പറയുന്നത് പ്രകാരം ചികിത്സ നല്‍കുന്നതിന് മുമ്പ് സാമ്പത്തിക ക്ലെയിമുകളൊന്നും ഉന്നയിക്കാതെ, രോഗിക്കുവരുന്ന എല്ലാ ഗുരുതരമായ അത്യാഹിത കേസുകള്‍ക്കും അടിയന്തിര ചികിത്സ നല്‍കേണ്ടത് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന് നിര്‍ബന്ധമാണ്.

Content Highlights: Saudi Health Ministry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented