റിയാദ്: സൗദിയില്‍ ഇതര തൊഴിലാളികള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ നടപ്പാക്കിയത് പോലെ സൗദിയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇര്ഷൂറന്സ് സംവിധാനം നടപ്പിലാക്കും. സാമ എന്നപേരില്‍ അറിയപ്പെടുന്ന സൗദി സെന്‍ട്രല്‍ ബാങ്കിന്റെ സഹകരണത്തോടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുമ്പോള്‍ ലേബര്‍ കരാറുകളില്‍ ഇന്‍ഷുറന്‍സ് ബാധകമാക്കാനുള്ള തീരുമാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഗാര്‍ഹിക തൊഴിലാളികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും നിരവധി നേട്ടങ്ങള്‍ നല്കുന്ന സുപ്രധാന നീക്കം മാര്‍ച്ചിലോ ഏപ്രിലിലോ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായുള്ള മുസാനിദ് പ്ലാറ്റ്ഫോം വഴി ഇന്‍ഷുറന്‍സ് കമ്പനികളെ ബന്ധിപ്പിച്ചുകൊണ്ട് ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ കരാറുകളുടെ ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കിവരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
തൊഴിലാളികള്‍ ഒളിച്ചോടുകയോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്താല്‍ റിക്രൂട്ട്മെന്റ് ചെലവിന്റെ മൂല്യം തിരികെ നല്‍കുന്നതിന് ഗാര്‍ഹിക തൊഴില്‍ കരാറിലെ പരിരക്ഷ തൊഴിലുടമയ്ക്ക് ഗുണകരമായി ഭവിക്കും.
ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, സ്പോണ്‍സര്‍മാര്‍ ശമ്പളം നല്കുന്നതില് വീഴ്ച വരുത്തിയാല്‍ വീഴ്ചവരുത്തിയ ശമ്പളത്തിന് നഷ്ടപരിഹാരം ലഭിക്കും. റിക്രൂട്ട്മെന്റ് കരാര്‍ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള തീരുമാനം നിര്‍ബന്ധമാക്കില്ല. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഇത്തരമൊരു ഇന്‍ഷുറന്‍സ് പരിരക്ഷക്കുള്ള സാഹചര്യമൊരുക്കും.
Content Highlights: Saudi, Domestic worker, visa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..