പ്രതികാത്മ ചിത്രം | Photo: PTI
റിയാദ്: സൗദി അറേബ്യയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുതിയ കോവിഡ് കേസുകളുടെ എണ്ണം 900 ന് മുകളില്‍. വെള്ളിയാഴ്ച 904 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
2021 ജനുവരി മൂന്നിന് പുതിയ കേസുകളുടെ എണ്ണം 82 ആയി കുറഞ്ഞിരുന്നു. ഇതിനുശേഷം സൗദിയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മൂലമുണ്ടായത് ഒമ്പത് മരണങ്ങളാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ഇതിനകം സൗദിയില്‍ 3,96,758 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. 6,737 പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര് രോഗമുക്തരായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,82,198 ആയി ഉയര്‍ന്നു.
ഇന്ന് പുതിയ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദ് മേഖലയിലാണ്. 401 പേരില്‍ റിയാദില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മക്ക മേഖലയില്‍ 169, കിഴക്കന്‍ മേഖലയില്‍ 143 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള കേസുകള്‍ സൗദിയുടെ മറ്റ് പ്രദേശങ്ങളിലാണ്. അതില്‍ രണ്ട് സ്ഥലങ്ങളിലൊഴികെ ബാക്കിയുള്ള സ്ഥലങ്ങളിലെല്ലാം 10ന് മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. ആരോഗ്യ മന്ത്രാലയത്തിന്റ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ചികിത്സയിലുള്ള 7,823 പേരില്‍ 898 പേരുടെ നില ഗുരുതരമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..