സൗദിയില്‍ കൊറോണ വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; സൗജന്യമായാണ് വാക്സിന്‍ വിതരണം ചെയ്യുക.


പ്രതീകാത്മക ചിത്രം | Photo: AP

റിയാദ്: സൗദിയില്‍ കോവിഡ് വാക്സിന്‍ വിതരണത്തിന് ഇന്നു മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. വാക്സിന്‍ സ്വദേശികള്‍ക്കു മാത്രമല്ല, വിദേശികള്‍ക്കും വിതരണം ചെയ്യുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുക. ആരോഗ്യ മന്ത്രാലയത്തിന്റെ സിഹതീ ആപ് വഴിയാണ് രജിസ്ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത്.

65 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കും. പെട്ടെന്ന് രോഗബാധക്ക് സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അമിത വണ്ണമുള്ളവര്‍, അവയവയമാറ്റം നടത്തിയവരടക്കമുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക.
പ്രമേഹം, ആസ്തമ, ഹൃദ്രോഗം, പക്ഷാഘാതമുണ്ടായവര്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന്‍ നല്‍കും.

രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ള വിദേശികളും സ്വദേശികളും മറ്റു ആരോഗ്യപ്രവര്‍ത്തകരും, ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, നേരത്തെ സ്ട്രോക്ക് വന്നവര്‍ എന്നിവര്‍ക്ക് നല്‍കും. വാക്സിന് എടുക്കാന്‍ താത്പര്യമുള്ള എല്ലാ സ്വദേശികളെയും വിദേശികളെയും മൂന്നാംഘട്ടത്തില്‍ പരിഗണിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented