പ്രതീകാത്മക ചിത്രം | AP
റിയാദ്: കിഴക്കന്‍ സൗദി അറേബ്യയിലെ എണ്ണ സംസ്ക്കരണ മേഖലയിലേക്ക് ഞായറാഴ്ച ഉണ്ടായ ആക്രമണം പ്രാദേശികവും ആഭ്യന്തരവുമായ അപലപത്തിന് കാരണമായി. റാസ് തനുറ തുറമുഖത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അരാംകോ റെസിഡന്‍ഷ്യല്‍ മേഖലയിലക്കും മിസൈല്‍ ആക്രമണം ഉണ്ടായി.
ആഗോള ഊര്‍ജജ വിതരണത്തെ ലക്ഷ്യം വെച്ചായിരുന്നു പ്രധാന ആക്രമണമെന്ന് സൗദി അറബ്യ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഓയില്‍ ഷിപ്പിംഗ് തുറമുഖങ്ങളിലൊന്നാണ് റാസ് തനുറ. ദഹ്റാനിലെ അരാംകോ കോപ്ളക്സ് ലോകമെമ്പാടുമുള്ള തൊഴിലാളികളെയും അവരുടെ കുടുംബങ്ങും കഴിയുന്ന സ്ഥലമാണ്.
ഭീകരാക്രമണങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക ശേഷിയും മാത്രമല്ല, മറിച്ച് ആഗോള സമ്പദ്വ്യവസ്ഥയുടെയും എണ്ണ വിതരണത്തിന്റെയും നാഡീകേന്ദ്രത്തെയും ആഗോള ഊര്‍ജജ സുരക്ഷയെയും ലക്ഷ്യംവെച്ചായിരുന്നു എന്ന് ജിസിസി സെക്രട്ടറി ജനറല്‍ നയീഫ് അല്‍ ഹജ്റഫ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ സൗദികൊപ്പം നിലയുറപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയുടെ ദേശീയ കഴിവുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നതായും നയീഫ് അല്‍ ഹജ്റഫ് പറഞ്ഞു.
ആക്രമണങ്ങളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ശക്തമായി അപലപിച്ചുകാണ്ട് ബഹ്റൈന്‍ പറഞ്ഞു. ഇറാനോടുള്ള പ്രസിഡന്റ് ജോ ബൈഡന്റെ സമീപനം സൗദി അറേബ്യയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇറാന് ഭരണകൂടത്തെ ധൈര്യപ്പെടുത്തിയതായി വാഷിംഗ്ടണിലെ റിപ്ളബിക്കന് സെനറ്ററും വിദേശ റിലേഷന്‍സ് കമ്മിറ്റിയിലെ അംഗവുമായ ബില്‍ ഹാഗെര്‍ട്ടി കുറ്റപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..