.
ജിദ്ദ: തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കാതെ ദീര്‍ഘനേരം തൊഴിലെടുപ്പിക്കുന്നത് മനുഷ്യകടത്തിനു തുല്ല്യമായ നിയമലംഘനമെന്ന് സൗദി അധികൃര്‍ വ്യക്തമാക്കി. അതേസമയം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്കാതിരിക്കുന്നതും ഇതേ ഗണത്തില്‍പെടുന്ന നിയമലംഘനമായി പരിഗണിക്കുമെന്നും സൗദി അറേബ്യ വ്യക്തമാക്കി.
ഇത്തരം നിയമ ലംഘനങ്ങള്‍ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങളാണ് അറിയിച്ചിരിക്കുന്നത്. ജോലി ചെയ്യിക്കുന്നതിനായി കൃത്യമായ സമയക്രമുണ്ട്.
പ്രസ്തുത സമയക്രമം തെറ്റിച്ച് തൊഴിലാളികളെകൊണ്ട് നിര്‍ബന്ധമായി ജോലി ചെയ്യിക്കരുത്. തൊഴില്‍ നിയമം അനുശാസിക്കുന്നതിന് വിരുദ്ധമായി വിശ്രമ സമയമില്ലാതെ ജോലി ചെയ്യാന്‍ ജീവനക്കാരനെ നിര്‍ബന്ധിക്കുക, തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കുക എന്നിവ നിയമവിരുദ്ധമാണ്. ഇത്തരം കേസുകളൈ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
Content Highlights: saudi arabia- Workers law
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..