മൂല്യവര്‍ദ്ധിത നികുതി അവലോകനം ചെയ്യാനുള്ള തീരുമാനം തല്‍കാലമില്ലെന്ന് സൗദി ധനകാര്യമന്ത്രി


പ്രതീകാത്മക ചിത്രം | Photo: FAYEZ NURELDINE | AFP

റിയാദ്: വര്‍ദ്ധിപ്പിച്ച മൂല്യവര്‍ദ്ധിത നികുതി അവലോകനം ചെയ്യാനുള്ള തീരുമാനം തല്‍കാലത്തേക്ക് ഇല്ലെന്ന് സൗദി അറേബ്യന്‍ ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അറിയിച്ചു. കുറഞ്ഞ കാലയളവിനുള്ളില്‍ വാറ്റ് കുറക്കാന്‍ കഴിയില്ല എന്നും സാമ്പത്തിക നില ഭദ്രമാകുന്നത് വരെ വാറ്റ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ അഞ്ച് ശതമാനമായിരുന്ന മൂല്യവര്‍ദ്ധിത നികുതി 2020 ജൂലൈ 1 മുതല്‍ പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് അടക്കുള്ള ഈ നടപടി സാധാരണക്കാരായ നിരവധി പ്രവാസികളെ ബുദ്ധിമുട്ടിലായിരുന്നു.

അതേസമയം ഒരു വാര്‍ത്താസമ്മേളനത്തിനിടെ കൊവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ ഉടന്‍ തന്നെ നികുതി വര്‍ദ്ധനവ് പുനപരിശോധിക്കുമെന്നുള്ള വാണിജ്യമന്ത്രിയുടെ പ്രസ്ഥാവനയുമുണ്ടായിരുന്നു. എന്നാലിപ്പോള്‍ വര്‍ദ്ധിപ്പിച്ച 15 ശതമാനം വാറ്റ് കുറഞ്ഞ കാലയളവിനുള്ളില്‍ പുനപരിശോധിക്കാന്‍ കഴിയില്ലെന്നും നിലവില്‍ അതിന് ഉദ്ദേശമില്ലെന്നുമാണ് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പ്രതിസന്ധിയില്‍ ഗവണ്‍മെന്റിന്റെ പ്രധാന വരുമാനമാര്‍ഗമായ എണ്ണവിലയിലുണ്ടായ കുറവ് മൂലം രാജ്യത്തെ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനും ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമായി സ്വീകരിച്ച അധിക നടപടികളുടെ ഭാഗമായാണ് മൂല്യവര്‍ദ്ധിത നികുതി വാര്‍ദ്ധിപ്പിപ്പിച്ചത്.

ഞായറാഴ്ച നടന്ന ജി 20 ഉച്ചകോടിക്ക് ശേഷം സഹമന്ത്രി, മന്ത്രി സഭാംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്ത സംയുക്ത പത്രസമ്മേളനത്തില്‍ സംസാരികവെ ജി 20 യില്‍ 200 ബില്ല്യണ്‍ റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ സൗദി അവതരിപ്പിച്ചിട്ടുണ്ടെന്നും കൊറോണ വൈറസ് പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങളെ നേരിടാന്‍ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ഉറപ്പാക്കാനുള്ള നടപടികള്‍ ജി 20 ചര്‍ച്ച ചെയ്തതായും മന്ത്രി അല്‍ ജദ്ആന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Saudi Arabia will not reconsider 15% VAT increase in short to medium-term: Minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented