വിശുദ്ധഹജ്ജ് കര്‍മത്തിന് വ്യാഴാഴ്ച തുടക്കം 


പ്രതീകാത്മക ചിത്രം | Photo: AFP

മക്ക: ഭക്തിയുടെ നിറവില്‍ വ്യാഴാഴ്ച വിശുദ്ധ ഹജ്ജ് കര്‍മത്തിന് തുടക്കമാകും. ലോകമൊട്ടാകെ ജനജിവിതത്തെ പിടിച്ചുകുലുക്കിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഹജ്ജ് കര്‍മ്മം സൗദിക്കകത്തുനിന്നുള്ള പരിമിതമായ ഹാജിമാര്‍ മാത്രമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇത്തവണ വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്കുകൂടി ഹജ്ജ് കര്‍മത്തിന് അവസരം നല്‍കിയിട്ടുണ്ട്.

ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുവാന്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള ഹാജിമാര്‍ ഇന്ന് വൈകുന്നേരം മുതല്‍ മിന താഴ്വാരത്ത് എത്തി തുടങ്ങും. ഹജ്ജിന്റെ ആദ്യ ചടങ്ങാണ് മിന താഴ്വരയില്‍ കഴിച്ചുകൂട്ടുക എന്നത്. ദുല്‍ഹജ്ജ് എട്ട് ആയ വ്യാഴാഴ്ച പ്രഭാതം മുതല്‍ രാത്രിവരെയുള്ള സമസ്‌ക്കാരമടക്കമുള്ള കര്‍മങ്ങള്‍ ടെന്റുകളുടെ നഗരമെന്നറിയപ്പെടുന്ന മിനയില്‍ വെച്ച് ഹാജിമാര്‍ നിര്‍വ്വഹിക്കുകയാണ് പതിവ് ചടങ്ങ്.

ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുപ്പിക്കാനായി മദീന ആശുപത്രിയിലുള്ള ഹാജിമാരെ കഴിഞ്ഞ ദിവസം മക്കയിലെത്തിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് വിവിധ രോഗങ്ങളാല്‍ ആശുപത്രിയില്‍ കഴിയുന്ന ഹാജിമാരെ മക്കയിലെത്തിച്ചത്. കിംഗ് സല്‍മാന്‍ മെഡിക്കല്‍ സിറ്റിയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രത്യേക വാഹന സംവിധാനത്തില്‍ മക്ക ലക്ഷ്യമാക്കി ഹാജിമാര്‍ പുറപ്പെട്ടത്. 60-ലേറെ മെഡിക്കല്‍ വിദഗ്ധരും പോലീസും ഹാജിമാര്‍ക്ക് അകമ്പടിയായി. രോഗികളായ ഹാജിമാരെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം ആംബുലന്‍സിന്റെ സഹായത്തോടെ് എത്തിക്കും. സൗദിയില്‍ ജീവിച്ചിരിക്കുന്ന എല്ലാവരെയും കര്‍മം ചെയ്യിക്കാന്‍ അധികൃതര്‍ ശ്രമിക്കാറുണ്ട്.

വ്യാഴാഴ്ച മിനയില്‍ തങ്ങുന്ന ഹാജിമാര്‍ തൊട്ടടുത്ത ദിവസം അറഫയില്‍ എത്തും. വെള്ളിയാഴ്ചയാണ് അറഫാ സംഗമം. ശനിയാഴ്ച വിണ്ടും മിനായില്‍ തിരിച്ചെത്തി പിശാചിന്റെ പ്രതീകങ്ങള്‍ക്ക് നേരെ മൂന്ന് ദിവസങ്ങളിലായി തുടര്‍ച്ചയായി കല്ലേറ് കര്‍മം നടത്തിയായിരിക്കും ഹജ്ജ് കര്‍മ്മം പര്യവസാനിക്കുക.

വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഹജ്ജ് കര്‍മ്മം നടക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹാജിമാര്‍ക്കായുള്ള ടെന്റുകളൊക്കെ നേരത്തെതന്നെ സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ അനുമതിപത്രമുള്ളവരായിരിക്കണം. അനധികൃതമായി ഹജ്ജ് കര്‍മത്തിനെത്തുന്നത് തടയുവാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ മിന യാത്ര, മിനയിലെ താമസം തുടങ്ങിയ എല്ലാ ഒരുക്കങ്ങളും കൃത്യതയോടെ വിലയിരുത്തുയിട്ടുണ്ട്.

Content Highlights: Saudi Arabia Welcomes Largest Hajj Pilgrimage Since Pandemic

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented