ജൂലായ് 30 മുതല്‍ ഉംറ പെര്‍മിറ്റും ഓണ്‍ലൈന്‍ ബുക്കിങ്ങും ആരംഭിക്കും


ജാഫറലി പാലക്കോട്

.

ജിദ്ദ: ജൂലായ് 30 മുതല്‍ ഓണ്‍ലൈനായി ഉംറ അനുമതിക്കായി വിശ്വാസികള്‍ക്ക് ബുക്കിംങ്ങ് നടത്താമെന്നും പെര്‍മിറ്റ് നല്‍കുമെന്നും ഹജജ്, ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.

'ഇഅ്തമര്‍ന' ആപ്പിലെ കളര്‍-കോഡഡ് സംവിധാനത്തിലൂടെയാണ് ഉംറ പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതും പെര്‍മിറ്റ് നല്‍കുന്നതും. മക്ക ഹറമില്‍ തീര്‍ത്ഥാടകരെ കൊള്ളാനുള്ള ശേഷി അടിസ്ഥാനമാക്കിയാണ് ബുക്ക് ചെയ്യാന്‍ കഴിയുക.

സൗദി ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, തീര്‍ത്ഥാടകര്‍ക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയോ, 'തവക്കല്‍ന' ആപ്പില്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയോ ചെയ്തതായി കണ്ടാല്‍ അവരുടെ പെര്‍മിറ്റുകള്‍ റദ്ദാക്കപ്പെടും.

മക്കയിലെ ഹറം പള്ളിക്കകത്ത് ഉംറ നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ മാസ്‌ക് ധരിക്കണം. അവരുടെ പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഹറം പരിസരം വിട്ടുപോകണം. പള്ളിക്കുള്ളില്‍ അനധികൃത ലഗേജുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുകയും വേണമെന്നും സൗദി പ്രസ് ഏജന്‍സിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ അധിക്തര്‍ വ്യക്തമാക്കി.

കൂടാതെ 'ഇഅ്തമര്‍ന'' ആപ്പ് തീര്‍ത്ഥാടകരെ എളുപ്പത്തില്‍ ഉംറ കര്‍മ്മത്തിനുള്ള അനുമതി കരസ്ഥമാക്കുവാന്‍ സഹായിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Content Highlights: saudi arabia umrah

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


well

1 min

പുരാതനകിണർ വൃത്തിയാക്കിയപ്പോള്‍ ലോക്കറും മൂര്‍ഖനും; വാവാ സുരേഷ് എത്തി, ലോക്കറിനേക്കുറിച്ച് അന്വേഷണം

Aug 18, 2022


dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022

Most Commented