റിയാദ്: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്.
അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടാഴ്ചക്കിടയില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കൂ. ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്മാര്ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Content Highlights: Saudi Arabia to suspend international flights starting Sunday to help stop spread of coronavirus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..