പ്രതീകാത്മക ചിത്രം| Photo: AP
മക്ക: കൊറോണയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കര്‍മ്മത്തിന് അനുവാദമുണ്ടായിരിക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉംറ കര്‍മ്മത്തിന് അനുവാദം നല്‍കുക.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏഴ് മാസമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനമാണ് ഞായറാഴ്ച രാവിലെ ആറു മണിക്ക് പുനരാരംഭിക്കുക. ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അപേക്ഷിച്ച ഒരു സംഘത്തിന് ഉംറ ചെയ്യാന്‍ മൂന്നു മണിക്കൂറാണ് സമയം അനുവദിച്ചിട്ടുള്ളത്. സംഘത്തിലൊന്നില്‍ ആയിരത്തോളം തീര്‍ഥാടകരാണുണ്ടാവുക. അതേസമയം പ്രതിദിനം ആറ് സംഘത്തിലായി ഏകദേശം ആറായിരം പേര്‍ക്കായിരിക്കും ഉംറ കര്‍മ്മത്തിന് അനുമതി നല്‍കുക.
ഉംറയുടെ തുടക്കം മുതല്‍ അവസാനം വരെ ആരോഗ്യപ്രവര്‍ത്തകരുടെ സഹായം തീര്‍ത്ഥാടകര്‍ക്കുണ്ടായിരിക്കും. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉംറ തീര്‍ത്ഥാടനം അനുവദിക്കുക. ഘട്ടം ഘട്ടമായാണ് ഉംറ തീര്‍ഘാടനത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം ഉയര്‍ത്തുക.
Content Highlights: Saudi Arabia to gradually resume Umra pilgrimage
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..