പ്രമുഖ പ്രവാസി സമൂഹങ്ങള്‍ക്കായി സൗദി അറേബ്യ ടിവി ചാനലുകള്‍ തയ്യാറാക്കുന്നു


Photo: Pravasi mail

ദുബായ്: സൗദി അറേബ്യയിലെ പ്രമുഖ പ്രവാസി സമൂഹങ്ങളുടെ ഭാഷകളില്‍ ടെലിവിഷന്‍ ചാനലുകള്‍, മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനം നടത്താന്‍ സൗദി ഷൂറ കൗണ്‍സില്‍, സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയോട് ആവശ്യപ്പെട്ടു.

പ്രത്യേക ചാനലുകളിലൂടെയും പ്രോഗ്രാമുകളിലൂടെയും പ്രക്ഷേപണ സമയം അനുവദിക്കുകയോ ചെയ്യണമെന്നാണ് ഉദ്ദേശിക്കുന്നത്. സൗദി സംസ്‌കാരത്തെക്കുറിച്ചും പ്രധാന വിഷയങ്ങളിലെ അന്താരാഷ്ട്ര നിലപാടുകളെക്കുറിച്ചും പ്രവാസി സമൂഹങ്ങളുടെ അറിവ് വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ പ്രതിഛായ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് വൈസ് പ്രസിഡന്റ് ഡോ. മിഷാല്‍ സാല്‍മി അധ്യക്ഷനായ ഷൂറ സെഷന്‍ അഭിപ്രായപ്പെട്ടു.

കൗണ്‍സില്‍ മീഡിയ കമ്മിറ്റി മേധാവി അതാ അല്‍ സുബൈത്തി വായിച്ച അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനിടെയാണ് കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട വിഷയം അവതരിക്കപ്പെട്ടത്. 35 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സൗദി അറേബ്യയില്‍ 10 ദശലക്ഷത്തിലധികം പ്രവാസികളുണ്ടെന്നാണ് കണക്ക്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.


Content Highlights: Saudi Arabia prepares TV channels for prominent expatriate communities

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


SALMAN

1 min

സല്‍മാന്‍ റുഷ്ദിക്ക് നേരേ ന്യൂയോര്‍ക്കില്‍ ആക്രമണം; കുത്തേറ്റു, അക്രമി പിടിയില്‍

Aug 12, 2022

Most Commented